3
September, 2026

A News 365Times Venture

3
Thursday
September, 2026

A News 365Times Venture

ചാറ്റ് ജി.പി.ടിക്കും യൂറോപ്യന്‍ യൂണിയന്റെ പൂട്ട്; ഡിജിറ്റല്‍ സര്‍വീസ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി

Date:

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്റെ കര്‍ശന ഡിജിറ്റല്‍ നിയന്ത്രണങ്ങളുടെ പരിധിയിലേക്ക് ചാറ്റ് ജി.പി.ടിയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) സെര്‍ച്ച് പ്ലാറ്റ്‌ഫോമായ ചാറ്റ് ജി.പി.ടി, സോഷ്യല്‍ നെറ്റ്‌വര്‍ക്കായ റെഡ്ഡിറ്റ്, ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമായ റോബ്‌ലോക്‌സ് എന്നിവയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ കര്‍ശന സുരക്ഷാ നിയന്ത്രണമേര്‍പ്പെടുത്തിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ സര്‍വീസ് ആക്ടിന്റെ പരിധിയിലാണ് ഈ മൂന്ന് പ്രമുഖ അമേരിക്കന്‍ ടെക് പ്ലാറ്റ്‌ഫോമുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യുറോപ്പില്‍ പ്രതിമാസം 4.5 കോടിയിലധികം സജീവ ഉപഭോക്താക്കളുള്ള പ്ലാറ്റ്ഫോമുകളെയാണ് ഡി.എസ്.എ നിയമപ്രകാരം സുരക്ഷ കര്‍ശനമാക്കിയത്.

നിലവില്‍ ചാറ്റ് ജി.പി.ടിക്ക് 15.9 കോടിയും റെഡ്ഡിറ്റിന് 5.7 കോടിയും റോബ്ലോക്സിന് 4.6 കോടിയും ഉപഭോക്താക്കള്‍ യൂറോപ്പില്‍ മാത്രമുണ്ട്.

45 ദശലക്ഷത്തിലധികം പ്രതിമാസ ഉപയോക്താക്കളുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ബാധകമായ ഡിജിറ്റല്‍ സര്‍വീസ് ആക്ട് പ്രകാരം ചാറ്റ് ജി.പി.ടിയെ വലിയ ഓണ്‍ലൈന്‍ സെര്‍ച്ച് എഞ്ചിനായും റെഡ്ഡിറ്റ്, റോബ് ലോക്‌സ് എന്നിവയെ വലിയ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായും ഉള്‍പ്പെടുത്തിയിരിക്കുകയാണ് യൂറോപ്യന്‍ കമീഷന്‍.

പുതിയ പദവി ലഭിച്ചതോടെ ചാറ്റ് ജി.പി.ടി ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ കൂടുതല്‍ കര്‍ശനമായ പരിശോധനയ്ക്കും ഉത്തരവാദിത്തങ്ങള്‍ക്കും വിധേയമാകും.

നിയമവിരുദ്ധ ഉള്ളടക്കം, കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷ, ഉപയോക്താക്കളുടെ ശാരീരിക-മാനസിക ക്ഷേമം, അടിസ്ഥാന അവകാശങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയകള്‍, പൊതുസുരക്ഷ തുടങ്ങിയ മേഖലകളില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തുകയും കുറയ്ക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് ആഗോള വാര്‍ഷിക വരുമാനത്തിന്റെ ആറ് ശതമാനം വരെ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. പുതിയ ബാധ്യതകള്‍ പാലിക്കാന്‍ ചാറ്റ് ജി.പി.ടി, റെഡ്ഡിറ്റ്, റോബ്‌ലോക്‌സ് എന്നിവയ്ക്ക് വര്‍ഷാവസാനം വരെ സമയവും അനുവദിച്ചിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയന്റെ നടപടി വലിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുള്ള നീക്കമായാണ് യൂറോപ്യന്‍ കമീഷന്‍ പറയുന്നത്. എന്നാല്‍ നിയന്ത്രണങ്ങളുടെ വ്യാപ്തി നിയമപരമായ അഭിപ്രായ പ്രകടനങ്ങളിലേക്കും ഇടപെടലുകളിലേക്കും എത്തുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

വലിയ ടെക് പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുത്തുന്നതോടെ യൂറോപ്യന്‍ യൂണിയന് പ്ലാറ്റ്‌ഫോമുകളില്‍ നേരിട്ട് ഇടപെടാന്‍ സാധിക്കുന്ന ഘട്ടത്തിലേക്കാണ് നീങ്ങുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Content Highlights: European Union curbs on ChatGPT; brought under the scope of the Digital Services Act.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പ്രളയത്തിന് കാരണം കാലാവസ്ഥാ മാറ്റം: ഇന്ത്യയും ചൈനയും യു.എസും നഷ്ടപരിഹാരം നല്‍കണമെന്ന് നേപ്പാള്‍ മന്ത്രി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിന് യു.എസും ചൈനയും ഇന്ത്യയും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്ന് നേപ്പാള്‍...

‘ഗസയിലെ ഫലസ്തീന്‍ ജനതയെ പുറത്താക്കാന്‍ പദ്ധതി’; യു.എസ് അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് ഇസ്രഈല്‍ മന്ത്രി

ജറുസലേം: ഗസയില്‍ നിന്ന് ഫലസ്തീന്‍ ജനതയെ പുറത്താക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍...