19
September, 2026

A News 365Times Venture

19
Saturday
September, 2026

A News 365Times Venture

നീറ്റ്-യു.ജി 2027: കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കാന്‍ നീക്കം; പരീക്ഷാ രീതിയില്‍ മാറ്റം പരിഗണനയിലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Date:

ന്യൂദല്‍ഹി: രാജ്യത്തെ മെഡിക്കല്‍ നീറ്റ്-യു.ജി പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. 2027 മുതല്‍ പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുന്ന കാര്യം സജീവമായി പരിഗണിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

നിലവില്‍ പേപ്പര്‍-പെന്‍ രീതിയിലാണ് നീറ്റ്-യു.ജി നടത്തുന്നത്. നീറ്റ് പരീക്ഷയുടെ നടത്തിപ്പ്, സുരക്ഷ, ദേശീയ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രവര്‍ത്തനം എന്നിവയില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്നതിനായി രൂപീകരിച്ച നയപരമായ നടപടികളുടെ ഭാഗമായാണ് പുതിയ പരീക്ഷാ രീതി പരിഗണിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി അധ്യക്ഷനായ ഹൈപവേര്‍ഡ് ടാസ്‌ക് ഫോഴ്‌സാണ് പരിഷ്‌കാരണങ്ങള്‍ പരിശോധിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തു.

നീറ്റ്-യു.ജിയെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് എന്‍.ടി.എ ഡയറക്ടര്‍ ജനറല്‍ അഭിഷേക് സിങ്ങും മുമ്പ് പറഞ്ഞിരുന്നു.

എന്‍.ടി.എ നടത്തുന്ന ജെ.ഇ.ഇ, യു.ജി.സി-നെറ്റ്, സി.യു.ഇ.ടി തുടങ്ങിയ പ്രധാന പരീക്ഷകള്‍ ഇതിനകം കമ്പ്യൂട്ടര്‍ അധിഷ്ഠിത രീതിയിലാണ് നടത്തുന്നത്.

നീറ്റ്-യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ചയും അതേ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും കണക്കിലെടുത്താണ് പുതിയ മാറ്റം.

പരീക്ഷാ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ കേന്ദ്രങ്ങളുടെ സൗകര്യങ്ങള്‍ വിപുലീകരിക്കല്‍, സി.സി.ടി.വി നിരീക്ഷണം, മുഖം തിരിച്ചറിയല്‍ സംവിധാനം, ഉദ്യോഗാര്‍ഥികളുടെ പരിശോധന തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളും എന്‍.ടി.എ പരിഗണിക്കുന്നുണ്ട്.

പരീക്ഷയിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി എ.ഐ, ഡാറ്റാ അനലിറ്റിക്‌സ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതും പരിഷ്‌കാരങ്ങളുടെ ഭാഗമാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ടാസ്‌ക് ഫോഴ്‌സ് സെപ്തംബര്‍ അവസാനത്തോടെ ആദ്യ ഇടക്കാല റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. അതേസമയം, എന്‍.ടി.എയുടെ പ്രവര്‍ത്തനവും ഘടനയും സംബന്ധിച്ച ഹരജികള്‍ സുപ്രീം കോടതി പരിഗണിച്ചുവരികയാണ്.

Content Highlights: NEET-UG 2027: Move to switch to computer-based mode; Government informs Supreme Court that changes to the exam format are under consideration.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

തന്റെ ഭരണകൂടത്തിനെതിരെ നുണ പ്രചാരണം നടത്തുന്നു; വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പടുത്തി ട്രംപ്

വാഷിങ്ടണ്‍: വെറ്റ് ഹൗസില്‍ മാധ്യമങ്ങളെ വിലക്കുകയാണെന്ന പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ്...