19
September, 2026

A News 365Times Venture

19
Saturday
September, 2026

A News 365Times Venture

തൃണമൂല്‍ കോണ്‍ഗ്രസിന് പുതിയ പേരും ചിഹ്നവും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍: മമത വിഭാഗത്തിന് ‘ഫുട്ബോള്‍ താരം’; വിമതര്‍ക്ക് ‘തപാല്‍ കവര്‍’

Date:

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ഔദ്യോഗിക ചിഹ്നമായ ‘പൂക്കളും പുല്ലും’ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ച നടപടിക്ക് പിന്നാലെ ഇരുവിഭാഗങ്ങള്‍ക്കും പുതിയ പേരും ചിഹ്നങ്ങളും കമ്മീഷന്‍ അനുവദിച്ചു നല്‍കി.

മമത ബാനര്‍ജി നയിക്കുന്ന വിഭാഗത്തിന് മമത ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും ഫുട്ബോള്‍ താരം ചിഹ്നവുമാണ് ലഭിച്ചത്.

മുതിര്‍ന്ന നേതാവ് അരൂപ് റോയ് നയിക്കുന്ന വിമത വിഭാഗത്തിന് ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും തപാല്‍ കവര്‍ ചിഹ്നവും അനുവദിച്ചു.

ഒക്ടോബര്‍ ആറിന് സംസ്ഥാനത്തെ നന്ദിഗ്രാം, റെജിനഗര്‍ എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

ഇരുവിഭാഗങ്ങളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ പാര്‍ട്ടി ചിഹ്നത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെട്ട് ഇടക്കാല ക്രമീകരണം ഏര്‍പ്പെടുത്തിയത്.

പാര്‍ട്ടി പേരിന്റെയും ചിഹ്നത്തിന്റെയും അവകാശവാദ തര്‍ക്കത്തില്‍ കമ്മീഷന്റെ അന്തിമ തീരുമാനം വരുന്നതുവരെ ഈ പുതിയ പേരും ചിഹ്നങ്ങളുമായിരിക്കും ഇരുവിഭാഗവും ഉപയോഗിക്കുക.

Content Highlights: Election Commission grants new name and symbol to Trinamool Congress Football Player for Mamata’s faction, Postal Cover for the rebels.

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

തന്റെ ഭരണകൂടത്തിനെതിരെ നുണ പ്രചാരണം നടത്തുന്നു; വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പടുത്തി ട്രംപ്

വാഷിങ്ടണ്‍: വെറ്റ് ഹൗസില്‍ മാധ്യമങ്ങളെ വിലക്കുകയാണെന്ന പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ്...