26
September, 2026

A News 365Times Venture

26
Saturday
September, 2026

A News 365Times Venture

ദല്‍ഹിയില്‍ ഭജന്‍ ക്ലബ്ബിങ്ങില്‍ പങ്കെടുത്ത് മോദി; വിമര്‍ശനവുമായി ദീപ്‌കെ

Date:

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഭജന്‍ ക്ലബ്ബിങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിമര്‍ശനവുമായി സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. രാജ്യത്തെ സമകാലിക പ്രശ്‌നങ്ങളില്‍ പ്രതികരിക്കാതെ ഭജന്‍ ക്ലബ്ബിങ്ങില്‍ മോദി പങ്കെടുത്ത പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം.

ഇന്ന് ( സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച) ദല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ പാര്‍ക്കില്‍ നടന്ന ഭജന്‍ ക്ലബ്ബിങ്ങില്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദീപ്‌കെയുടെ വിമര്‍ശനം.

ദല്‍ഹിയില്‍ അടുത്തിടെ നടന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെയുള്ള കൂട്ടബലാത്സംഗക്കേസിനെക്കുറിച്ചുള്ള വാര്‍ത്തയുടെയും താന്‍ ഭജന്‍ ക്ലബ്ബിങ്ങില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ മോദി പങ്കുവെച്ചതിന്റെയും സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് ദീപ്‌കെ എക്‌സ് പോസ്റ്റില്‍ വിമര്‍ശനം ഉന്നയിച്ചത്. പ്രയോരിറ്റികള്‍ എന്ന് ഈ സ്‌ക്രീന്‍ഷോട്ടിനൊപ്പം ദീപ്‌കെ കുറിക്കുകയും ചെയ്തു.

രാജ്യ തലസ്ഥാനത്തുണ്ടായ കൂട്ടബലാത്സംഗത്തെക്കുറിച്ച് ഒരു പ്രതികരണവും നടത്താത്ത മോദി ഭജന്‍ ക്ലബ്ബിങ്ങില്‍ പങ്കെടുക്കുന്നതിനും അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിനും പ്രാധാന്യം നല്‍കിയതിനെതിരെയാണ് ദീപ്‌കെയുടെ വിമര്‍ശനം.

X Post of Dipke

X Post of Dipke

സംഘ് പരിവാര്‍ ചിന്തകനായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബി.ജെ.പി ആസ്ഥാനത്തിന് എതിര്‍വശത്തുള്ള പാര്‍ക്കിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ഗായകര്‍ അവതരിപ്പിച്ച ഭജനുകള്‍ക്കൊപ്പം സദസ്സിലുണ്ടായിരുന്ന യുവാക്കള്‍ കൈകൊട്ടി ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

പരമ്പരാഗത ഭക്തിഗാനങ്ങള്‍ ഊര്‍ജ്ജസ്വലമായ, സംഗീതക്കച്ചേരി മാതൃകയിലുള്ള അന്തരീക്ഷത്തില്‍ യുവാക്കള്‍ ഒത്തുചേര്‍ന്ന് ആസ്വദിക്കുന്ന ഒരു പരിപാടിയാണ് ഭജന്‍ ക്ലബ്ബിങ്ങ്. മദ്യപാനമില്ലാത്ത, ഒരു ക്ലബ്ബിന് സമാനമായ അന്തരീക്ഷത്തില്‍ നടക്കുന്ന ഭജന്‍ ക്ലബ്ബിംഗ് പരിപാടികള്‍ക്ക് ഇന്ത്യയിലെ പല നഗരങ്ങളിലും ഇപ്പോള്‍ വലിയ പ്രചാരം ലഭിക്കുന്നുണ്ട്.

Content Highlight: PM attends ‘Bhajan Clubbing’ in Delhi, CJP’s Dipke takes a dig

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഇടത് എം.പിമാര്‍ അടക്കമുള്ളവരെ വലിച്ചിഴച്ച് പൊലീസ്

  ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള...

ബി.ജെ.പിയെ തള്ളിക്കളഞ്ഞതിനാല്‍ യുവാക്കളെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം: എസ്.എസ്.ആര്‍ തടഞ്ഞതിനെതിരെ കോണ്‍ഗ്രസ്

ന്യൂദല്‍ഹി: രാജ്യത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടി (സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍-...