1
November, 2026

A News 365Times Venture

1
Sunday
November, 2026

A News 365Times Venture

നിങ്ങള്‍ക്കെങ്ങോട്ടും ഓടി രക്ഷപ്പെടാനാവില്ല; പ്രധാനമന്ത്രിയ്ക്ക് മുന്നറിയിപ്പ് നല്‍കി രാഹുല്‍ ഗാന്ധി

Date:

ന്യൂദല്‍ഹി: ഇന്ത്യ മുന്നണി രാജ്യത്ത് ജനാധിപത്യം അവസാനിക്കുന്നത് നോക്കി നില്‍ക്കില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഗ്യാനേഷിന്റെ രാജിക്കും എസ്.ഐ.ആര്‍ പിന്‍വലിക്കാനും ആവശ്യപ്പെട്ട് റാംലീല മൈതാനത്ത് ഇന്ത്യ മുന്നണി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഗ്യാനേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. രാജ്യത്തെ ശരിയായ വഴിയില്‍ തിരികെയെത്തിക്കാനുള്ള ആദ്യ മാര്‍ഗമാണ് ഗ്യാനേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കുക എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി മോദിയെ എങ്ങോട്ടും ഓടി രക്ഷപെടാന്‍ സമ്മതിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമോദി നടത്തിയ വോട്ടുമോഷണത്തിന് അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദാനിയ്ക്ക് രാജ്യം വിറ്റതിന് നീതി തേടുക തന്നെ ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘വര്‍ഷങ്ങളായി മോദി സര്‍ക്കാര്‍ രാജ്യത്ത് വോട്ടുമോഷണം നടന്നു കൊണ്ടിരിക്കുകയാണ്. പശ്ചിമബംഗാള്‍, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, കര്‍ണാടക, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്- ഇവിടെയെല്ലാം വോട്ട് മോഷണം നടന്നിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

2024ലെ തെരഞ്ഞെടുപ്പിന് ശേഷം വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് 13.5 കോടി പേരുകളാണെന്നും ഇത് വോട്ടര്‍മാരുടെ 15 ശതമാനമാണെന്നും രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു.

2024ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ഇന്ത്യ സഖ്യവും തമ്മിലുള്ള വോട്ട് വ്യത്യാസം മൂന്ന് ശതമാനമായിരുന്നവെന്നും അതിനുശേഷം 15 ശതമാനത്തോളം വോട്ടര്‍മാരെ ഒഴിവാക്കി എന്നതിന്റെ അര്‍ത്ഥം 2024ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമായിരുന്നു എന്നാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

‘രാജ്യത്തിന്റ ജനാധിപത്യവും ഭരണഘടനയും നശിപ്പിക്കപ്പെടാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് രാജ്യത്തിന്റെ ശബ്ദം പറയുന്നു. ഭരണഘടനയെക്കാള്‍ വലുതല്ല മോദി സര്‍ക്കാര്‍,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

തന്റെ പ്രസംഗത്തില്‍ ആര്‍.എസ്.എസിനെതിരെയും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. രാജ്യത്തെ പല സ്ഥാപനങ്ങളുടെയും നിയന്ത്രണം ആര്‍.എസ്.എസ് പിടിച്ചെടുത്തിരിക്കുകയാണെന്നും അതുകൊണ്ടാണ് കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അവരുടെ അവകാശങ്ങള്‍ കൃത്യമായി ലഭിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

‘യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല. രാജ്യത്തിന്റെ മുഴുവന്‍ സമ്പത്തും രണ്ടോ മൂന്നോ പേരുടെ കൈകളിലാണുള്ളത്. അവരുടെ കോടിക്കണക്കിന് രൂപയുടെ ലോണുകള്‍ ഒരു നിമിഷം കൊണ്ട് എഴുതിതള്ളുന്നു. എന്നാല്‍ ഒരു തൊഴിലാളിയോ കര്‍ഷകനോ ചെറുകിട ബിസിനസ് ഉടമയോ ലോണെടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയില്ലെങ്കില്‍ അവരെ ജയിലിലടയ്ക്കുന്നു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

സര്‍ക്കാര്‍ കുറച്ച് വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായി പെരുമാറുന്നുവെന്നും
എല്ലാം അദാനിയുടെ ഉടമസ്ഥതയിലുള്ള ഒരു രാജ്യം തങ്ങള്‍ക്ക് വേണ്ടെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ എല്ലാവര്‍ക്കും മുന്നില്‍ തുറന്ന് കിടക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന്  രാഹുല്‍ഗാന്ധി പറഞ്ഞു.

‘ഒരു കര്‍ഷകന്‍ കഠിനാധ്വാനം ചെയ്താല്‍ അവന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ അനുവദിക്കണം. ഒരു വിദ്യാര്‍ത്ഥി 18 മണിക്കൂര്‍ പഠിച്ചാല്‍ അവര്‍ക്ക് അതിന്റെ പ്രതിഫലം ലഭിക്കണം,’ അദ്ദേഹം പറഞ്ഞു.

തങ്ങള്‍ മോദിയെയോ അമിത് ഷായെയോ ഗ്യാനേഷ് കുമാറിനെയോ വെറുക്കുന്നില്ലെന്നും ആര്‍.എസ്.എസുകാരെയോ ബി.ജെ.പിക്കാരെയോ ആക്രമിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മതത്തേക്കാള്‍ ജനങ്ങളുടെ ശബ്ദമാണ് തനിക്ക് പ്രധാനമെന്ന് പറഞ്ഞ ഗാന്ധി തന്റെ മതം ഏതാണെന്ന് ചോദിച്ചാല്‍ അത് ജനങ്ങളുടെ ശബ്ദമാണെന്നാവും മറുപടിയെന്ന് പറഞ്ഞു.

മോദിയും ഷായും ആര്‍.എസ്.എസും ചേര്‍ന്ന് രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും അത് രാജ്യത്തിന്റെ ആത്മാവിനെ ദോഷകരമായി ബാധിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന് വേണ്ടത് വിദ്വേഷമല്ലെന്നും സ്‌നേഹവും സാഹോദര്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരു വരിയില്‍ അവസാനം നില്‍ക്കുന്നവ്യക്തിയുടെ ശബ്ദമാണ് ഏറ്റവും പ്രധാനമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് ഞാനും പറയുന്നത്. ആ ശബ്ദങ്ങള്‍ സംരക്ഷിക്കണം. അത് ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യന്‍, ദളിത്, ആദിവാസി, സ്ത്രീ, വികലാംഗര്‍- ആരുമാകട്ടെ. നമ്മള്‍ എല്ലാവരെയും സംരക്ഷിക്കുകയും വിദ്വേഷം ഇല്ലാതാക്കുകയും വേണം,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

Content Highlight: LOP Rahul Gandhi warns Prime Minister Narendra Modi that he can’t run anywhere, addressing the India bloc rally at Ramlila Maidan.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related