3
November, 2026

A News 365Times Venture

3
Tuesday
November, 2026

A News 365Times Venture

എസ്.ഐ.ആര്‍ രക്തചൊരിച്ചിലില്ലാത്ത രാഷ്ട്രീയ വംശഹത്യ: ഭരണകൂടത്തിലും ജുഡീഷ്യറിയിലും വിശ്വാസമില്ല: പരകാല പ്രഭാകര്‍

Date:

ന്യൂദല്‍ഹി: വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന എസ്.ഐ.ആര്‍ പ്രക്രിയയ്ക്ക് നിയമപരമോ ഭരണഘടനാപരമോ ആയ യാതൊരു അടിസ്ഥാനവുമില്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര മന്ത്രി നിര്‍മലാ സീതാ രാമന്റെ പങ്കാളിയുമായ പരകാല പ്രഭാകര്‍.

ഭരണഘടനയിലോ വോട്ടര്‍ രജിസ്ട്രഷനുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ് ചട്ടങ്ങളിലോ ഇത് സംബന്ധിച്ച യാതൊരു പരാമര്‍ശവുമില്ലെന്നും പ്രഭാകര്‍ പറഞ്ഞു. സിയാസത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

വോട്ടര്‍പട്ടികയില്‍ നിന്നുള്ള പേര് വെട്ടിമാറ്റലുകള്‍ ചില വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു. വലിയൊരു വിഭാഗം ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നടപടിയെ ‘രക്തച്ചൊരിച്ചിലില്ലാത്ത രാഷ്ട്രീയ വംശഹത്യ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

തനിക്കിപ്പോള്‍ ജുഡീഷ്യറിയിലും വിശ്വാസമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനൊപ്പമാണ് സുപ്രീം കോടതിയടക്കം നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള ഏക മാര്‍ഗം സമാധാനപരമായ ഗാന്ധിയന്‍ പ്രക്ഷോഭം നടത്തുക എന്നതാണെന്നും രാജ്യത്തെ സംരക്ഷിക്കാന്‍ ഇനി അതിന് മാത്രമേ കഴിയൂവെന്നും പ്രഭാകര്‍ പറഞ്ഞു.

രാജ്യത്തെ ഭരണകൂടം ഇപ്പോള്‍ ബലാത്സംഗികള്‍ക്കുള്ളതാണെന്നും തീവെയ്പ്പിലും ബലാത്സംഗത്തിലും പങ്കെടുത്ത ആളുകളെയാണ് അവര്‍ ആദരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ എളുപ്പമായിരിക്കില്ലെന്നും ആളുകള്‍ എല്ലാത്തിനും തയ്യാറായിരിക്കണമെന്നും പ്രഭാകര്‍ പറഞ്ഞു.

 

Content Highlight: S.I.R. – A Bloodless Political Genocide: No Faith in the State or the Judiciary – Parakala Prabhakar

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ആര്‍.എസ്.എസിനെ ് അപകീര്‍ത്തിപ്പെടുത്തിയെന്ന്‌ ആരോപണം: ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ അക്കൗണ്ട് നീക്കം ചെയ്യണമെന്ന് എക്‌സിനോട് ദല്‍ഹി പൊലീസ്

ന്യൂദല്‍ഹി: ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ (ഐ.എഫ്.എഫ്) അടക്കം...

ഇറാന്റെ നാവികസേനയും വ്യോമസേനയും തകര്‍ന്നു; അവകാശവാദവുമായി ട്രംപ്

വാഷിങ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ കരാര്‍ സാധ്യമായേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...