6
November, 2026

A News 365Times Venture

6
Friday
November, 2026

A News 365Times Venture

കളി തോറ്റിട്ടും എഴുന്നേറ്റുപോവാത്ത ചൂതാട്ടക്കാരന്‍: നിങ്ങളുടെ ബോസിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കൂ: ജെ.ഡി വാന്‍സിനോട് ഇറാന്‍

Date:

ടെഹ്‌റാന്‍: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വന്ന തിരിച്ചടിക്ക് പിന്നാലെ പരിഹാസവുമായി ഇറാന്‍. തിരിച്ചടിക്ക് കാരണം ഇറാനുമായുള്ള യുദ്ധമാണെന്നുള്ള വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ വിലയിരുത്തലിന് പിന്നാലെയായിരുന്നു ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫിന്റെ പരിഹാസം.

മേശപ്പുറത്ത് തോല്‍ക്കുമെന്ന് ഉറപ്പായിട്ടും കളി നിര്‍ത്താന്‍ കഴിയാത്ത ചൂതാട്ടക്കാരന്റേതിന് തുല്യമാണ് നിലവില്‍ നിങ്ങളുടെ അവസ്ഥയെന്ന് ജെ.ഡി വാന്‍സിനോടായി അദ്ദേഹം പറഞ്ഞു.
തങ്ങളുടെ പ്രസിഡന്റിനോട് ഇത് തുറന്ന് പറയാന്‍ ജെ.ഡി വാന്‍സ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

‘ കളി തോറ്റിട്ടും എഴുന്നേറ്റുപോവാത്ത ചൂതാട്ടക്കാരന്റെ ഭാവമാണ്. അമേരിക്ക ഇസ്രഈല്‍ അനുകൂല നയത്തിന്റെ വക്കില്‍ പെട്ട് കിടക്കുമ്പോള്‍ നിങ്ങളുടെ ബോസ് അടുത്ത ഘട്ട യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ്. ഈ കാര്യങ്ങള്‍ നിങ്ങളുടെ ബോസിനോട് നേരിട്ട് ബോധിപ്പിക്കൂ,’ ഖാലിബാഫ് തന്റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഇറാനെതിരായി ഇസ്രഈലിനൊപ്പം അമേരിക്ക ആരംഭിച്ച യുദ്ധം തെരഞ്ഞെടുപ്പ് പരാജയത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ജെ.ഡി വാന്‍സ് പറഞ്ഞിരുന്നു.

‘പരാജയം വില കൊടുത്ത് വാങ്ങിയതാണോ, നാം തോല്‍ക്കാനുള്ള യഥാര്‍ത്ഥ കാരണം യുദ്ധമാണ്. അതിന് പ്രസിഡന്റ് ട്രംപ് പോലും വ്യക്തമാക്കിയതാണ്. അടുത്ത ആറ് വര്‍ഷത്തേക്ക് സെനറ്റിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് വലിയ വിലയാണെന്ന് ബോധ്യമുണ്ടോ,’ ഇതായിരുന്നു വാന്‍സിന്റെ പോസ്റ്റ്. ഇതിന് മറുപടിയായണ് ഖാലിബാഫിന്റെ പരാമര്‍ശം.

പൊതുവേദികളിലെ പ്രസംഗങ്ങളും ഉപദേശങ്ങളും അവസാനിപ്പിച്ച് വാന്‍സ് കാര്യത്തിലേക്ക് കടക്കണമെന്നും, അമേരിക്കന്‍ പ്രസിഡന്റായ നിങ്ങളുടെ മേലധികാരിയോട് ഈ സത്യം തുറന്നുപറയാന്‍ ധൈര്യം കാണിക്കണമെന്നും ഖാലിബാഫ് ആവശ്യപ്പെട്ടു.

അമേരിക്കയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തിരുന്നു. വലിയ തിരിച്ചടിയാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേരിട്ടത്.

ടെക്സാസ്, ഒഹായോ, ജോര്‍ജിയ തുടങ്ങിയ പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവികള്‍ നേടിയെടുത്ത ഡെമോക്രാറ്റുകള്‍ ഫെഡറല്‍-സംസ്ഥാന തലങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്.

Content Highlight: The gambler who refuses to leave even after losing the game: Make your boss understand the situation — Iran to J.D. Vance

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇസ്രഈല്‍: സര്‍ക്കാര്‍ രൂപീകരണത്തിന് ഐസന്‍കോട്ടിനെ പിന്തുണയ്ക്കുമെന്ന് ജോയിന്റ് ലിസ്റ്റ്

ടെല്‍ അവീവ്: പുതിയ ഇസ്രഈല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി പ്രതിപക്ഷ നേതാവ് ഗാഡി...