9
November, 2026

A News 365Times Venture

9
Monday
November, 2026

A News 365Times Venture

ജനങ്ങള്‍ എന്ത് കഴിക്കണമെന്നതും ആരെ വിവാഹം കഴിക്കണമെന്നതും ആര്‍ക്ക് വോട്ട് ചെയ്യണമെന്നതും അവര്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു: മോദി സര്‍ക്കാരിനെതിരെ ദീപ്‌കെ

Date:

കൊച്ചി: ജനങ്ങള്‍ എന്ത് കഴിക്കണം, ആരെ വിവാഹം കഴിക്കണം, ആര്‍ക്ക് വോട്ട് ചെയ്യണം എന്നിവയെല്ലാം കേന്ദ്ര സര്‍ക്കാര്‍ ഘട്ടംഘട്ടമായി നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. ഇപ്പോള്‍ എസ്.ഐ.ആര്‍ വഴി അവര്‍ വോട്ടവകാശത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ആദ്യം അവര്‍ നിങ്ങളുടെ ഭക്ഷണശീലങ്ങളെ നിയന്ത്രിക്കാന്‍ നോക്കി, പിന്നീട് ആരെ വിവാഹം കഴിക്കണം, ആരെ സ്‌നേഹിക്കണം എന്നതിലേക്ക് കടന്നു. ഇപ്പോള്‍, നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു,’ ദീപ്‌കെ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ എസ്.ഐ.ആര്‍ നടപടികളെ ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ദേശീയ പതാകയുമായി ജന്തര്‍ മന്തറില്‍ പ്രവേശിച്ചതിന് സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ അറസ്റ്റ് ചെയ്തതെന്നും ഈ ദേശീയ പതാകയുമായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും താന്‍ പോകുമെന്നും ദീപ്‌കെ പറഞ്ഞു. പതാകയേന്തിയതിന് തന്നെ അറസ്റ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്യാമെന്ന് മോദിയോട് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ജന്തര്‍ മന്തര്‍ അറ്റ് കൊച്ചി എന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നരേന്ദ്ര മോദിയോട് എനിക്ക് പറയാനുള്ളത് ഇതാണ്: ഈ ദേശീയ പതാക ഞാന്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കൊണ്ടുപോകും. എന്നെ അറസ്റ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ ഡല്‍ഹിയിലോ മഹാരാഷ്ട്രയിലോ കേരളത്തിലോ തമിഴ്നാട്ടിലോ എവിടെ വെച്ചും അറസ്റ്റ് ചെയ്യാം. രാജ്യത്തിന്റെ ഏത് കോണില്‍ നിന്നും എന്നെ അറസ്റ്റ് ചെയ്‌തോളൂ, പക്ഷേ ഞാന്‍ വീണ്ടും തിരിച്ചുവരികയും ഈ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യും,’ ദീപ്‌കെ പറഞ്ഞു.

വോട്ടര്‍ പട്ടികയുടെ ‘സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ (എസ്.ഐ.ആര്‍) അവസാനിപ്പിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് കൊച്ചിയില്‍ സി.ജെ.പിയുടെ അടക്കം നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ദീപ്‌കെയ്ക്ക് പുറമെ നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് രാജ് അടക്കമുള്ളവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

രാജ്യത്ത് സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു തിരഞ്ഞെടുപ്പ് സംവിധാനം നിലവില്‍ വരുന്നത് വരെ ഈ പോരാട്ടം തുടരുമെന്ന് ദീപ്‌കെ വ്യക്തമാക്കി. രാജ്യത്ത് ദേശീയ പതാകയേന്തിയവരെ തടവിലാക്കിയ സംഭവം ബ്രിട്ടിഷ് ഭരണകാലത്ത് മാത്രമാണ് ഇതിന് മുമ്പ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി.ആര്‍. അംബേദ്കര്‍, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു എന്നീ മൂന്ന് നേതാക്കളുടെ ആശയങ്ങളില്‍ അധിഷ്ഠിതമായാണ് ഈ രാജ്യം രൂപപ്പെട്ടത്. ഗാന്ധി ഇന്ത്യയുടെ ആത്മാവും, അംബേദ്കര്‍ നട്ടെല്ലും, നെഹ്റുവിനെ മനസ്സുമാണ്. ഈ മൂന്ന് നേതാക്കളെക്കാളും വലിയവനാകാനുള്ള വളര്‍ച്ച 120 വര്‍ഷം അധികാരത്തില്‍ തുടര്‍ന്നാലും മോദിക്ക് നേടാനാവില്ലെന്നും ദീപ്‌കെ പറഞ്ഞു.

Content Highlight: Abhijeet Dipke, speaking at the party’s Kochi protest against SIR

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related