7
November, 2026

A News 365Times Venture

7
Saturday
November, 2026

A News 365Times Venture

പെട്രോളില്‍ 20 ശതമാനത്തില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തിയിട്ടുണ്ടോ; സംസ്ഥാനത്തെ നാല് ജില്ലകളില്‍ പരിശോധന നടത്തും

Date:

തിരുവനന്തപുരം: കേരളത്തില്‍ വില്‍ക്കുന്ന പെട്രോളില്‍ അനുവദനീയമായ 20 ശതമാനത്തില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തിയിട്ടുണ്ടോ എന്ന് പരിശോധന നടത്തും. ഇതിനായി നാല് ജില്ലകളിലെ പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്താന്‍ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് ഉത്തരവിട്ടു.

കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ പെട്രോളില്‍ 31 ശതമാനം വരെ എഥനോള്‍ കലര്‍ത്തുന്നുവെന്ന് സ്വകാര്യ ലാബിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കേരളത്തില്‍ പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്താനുള്ള തീരുമാനം. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായിരിക്കും പരിശോധന.

ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി അനൂപ് ജേക്കബ് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ, സിവില്‍ സപ്ലൈസ് ആന്‍ഡ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മീഷണറോട് പരിശോധനകള്‍ നടത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചതായി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പെട്രോളില്‍ അമിതമായ അളവില്‍ എഥനോള്‍ കലര്‍ത്തുന്നതായി ഇതുവരെ കേരളത്തില്‍ ഒരു സംഭവവും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും, അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ഉയര്‍ന്നുവന്ന ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധനയ്ക്ക് ഉത്തരവിട്ടതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞതായി പ്രസ്താവനയില്‍ പറയുന്നു.

നാല് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പെട്രോള്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയക്കും. സിവില്‍ സപ്ലൈസ് ആന്‍ഡ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മീഷണര്‍ മുതല്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശോധനകള്‍ നടത്താനും നിയമനടപടികള്‍ സ്വീകരിക്കാനും അധികാരമുണ്ടെന്ന് മന്ത്രി അറിയിച്ചു.

കര്‍ണാടകയില്‍ വില്‍ക്കുന്ന പെട്രോളില്‍ എണ്ണക്കമ്പനികള്‍ കലര്‍ത്തുന്നത് 31 ശതമാനം വരെ എഥനോളെന്ന് പരിശോധനാ ഫലത്തില്‍ കണ്ടെത്തിയതായി ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃ കാര്യ മന്ത്രി റിസ്വാന്‍ അര്‍ഷാദ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കര്‍ണാടക അധികൃതര്‍ അടുത്തിടെ 63 പെട്രോള്‍ സാമ്പിളുകള്‍ സ്വതന്ത്ര സ്വകാര്യ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതില്‍ ഏഴ് ജില്ലകളില്‍ പെട്രോളിലെ എഥനോളിന്റെ അളവ് നിയമപരമായ പരിധിയായ 20 ശതമാനത്തില്‍ കൂടുതലാണെന്ന് കണ്ടെത്തി.

എഥനോളിന്റെ അളവ് കണ്ടെത്താന്‍ കര്‍ണാടകയിലെ ഭക്ഷ്യ, സിവില്‍ സപ്ലൈസ് ആന്‍ഡ് കണ്‍സ്യൂമര്‍ അഫയേഴ്സ് വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്തമായി പരിശോധനകള്‍ ആരംഭിച്ചിരുന്നു. എണ്ണക്കമ്പനികള്‍ സ്വന്തം നിലക്ക് നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ എഥനോളിന്റെ അളവ് വെളിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനാലാണ് ഈ നടപടി. ഈ പരിശോധനകളുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്.

ഇന്ത്യന്‍ ഓയല്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ കമ്പനികളുടെ ലബോറട്ടറികളിലാണ് ആദ്യ ഘട്ടത്തില്‍ സാമ്പിളുകള്‍ പരിശോധിച്ചത്. എന്നാല്‍, ഈ കമ്പനികള്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ എഥനോളിന്റെ കൃത്യമായ ശതമാനം വെളിപ്പെടുത്തിയിരുന്നില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. പിന്നീട് സര്‍ക്കാര്‍ വകുപ്പുകള്‍ സാംപിളുകള്‍ ശേഖരിച്ച് സ്വകാര്യ ലാബില്‍ പരിശോധിക്കുകയായിരുന്നു.

ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, ചിക്കബല്ലാപുര, കോലാര്‍, തുമകുരു, രാമനഗര, ദക്ഷിണ കന്നഡ എന്നീ ഏഴ് ജില്ലകളിലായി ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഷെല്‍, നയര എന്നീ എണ്ണക്കമ്പനികുളുടെ 63 പെട്രോള്‍ പമ്പുകളില്‍ നിന്നാണ് പെട്രോള്‍ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്.

Content Highlight: Inspections regarding the 20 percent blend in petrol will be conducted in four districts of the state.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related