11
November, 2026

A News 365Times Venture

11
Wednesday
November, 2026

A News 365Times Venture

കാലടിയിലെ വിദ്യാർത്ഥികളുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും; നിരാഹാര സമരം പത്താം ദിവസത്തിലേക്ക്

Date:

കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന ഹരജി സുപ്രീം കോടതി നിർദേശപ്രകാരം ഇന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിക്കും.

സസ്പെൻഷൻ പിൻവലിക്കുക, പരീക്ഷ എഴുതാൻ അനുമതി നൽകുക എന്നീ രണ്ട് പ്രധാന ആവശ്യങ്ങളാണ് പുതുക്കി നൽകിയ ഹരജിയിൽ വിദ്യാർത്ഥികൾ ഉന്നയിച്ചിട്ടുള്ളത്.

നേരത്തെ സമാനമായ ആവശ്യവുമായി വിദ്യാർത്ഥികൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെയും തുടർന്ന് ഡിവിഷൻ ബെഞ്ചിനെയും സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചിരുന്നില്ല. തുടർന്നാണ് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. വിഷയം വീണ്ടും പരിഗണിച്ച് തീർപ്പാക്കാൻ സുപ്രീം കോടതി ഹൈക്കോടതി സിംഗിൾ ബെഞ്ചിനോട് നിർദേശിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഹരജി പുതുക്കി നൽകിയതും ഇന്ന് കേസ് പരിഗണനയ്ക്ക് എത്തുന്നതും.

അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സർവകലാശാലയിൽ പ്രതിഷേധ നാടകം അവതരിപ്പിച്ചതിനെ തുടർന്നാണ് നടപടി ഉണ്ടായത്. നാടകത്തിനിടെ വൈസ് ചാൻസലറുടെ പ്രതീകാത്മക ശവമഞ്ചം ഒരുക്കി പ്രതിഷേധിച്ചുവെന്ന് ആരോപിച്ചാണ് 16 വിദ്യാർത്ഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തത്.

എന്നാൽ സർവകലാശാലയുടെ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. വിദ്യാർത്ഥികൾ സർവകലാശാലയ്ക്ക് മാപ്പെഴുതി നൽകണമെന്ന നിലപാടിലാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയും സർക്കാരും ഉള്ളത്.

അതേസമയം, സർവകലാശാലയുടെ പ്രതികാര നടപടിക്കെതിരെ എസ്.എഫ്.ഐ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നു. വിവിധ സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ദിവസേന സമരപ്പന്തലിലെത്തി വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുണ്ട്.

വിദ്യാർത്ഥികളുടെ ഭാവിയെയും തുടർപഠനത്തെയും ബാധിക്കുന്ന വിഷയമായതിനാൽ ഹൈക്കോടതിയുടെ ഇന്നത്തെ തീരുമാനം ഏറെ നിർണായകമാണ്.

Content Highlight:High Court to consider petition from Kalady students today; hunger strike enters tenth day.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘ജയ് ശ്രീറാം’ വിളികളോടെ അതിക്രമിച്ചു കയറി ക്രൂരമര്‍ദനം; ബംഗാളില്‍ പ്രാര്‍ത്ഥനായോഗത്തിന് നേരെ ഹിന്ദുത്വ ആക്രമണം

  കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ക്രൈസ്തവ പ്രാര്‍ത്ഥനാ യോഗത്തിന് നേരെ സംഘപരിവാര്‍ ആക്രമണം....

മോദിയെ പുകഴ്ത്താന്‍ പണമെറിഞ്ഞ് ഇന്ത്യന്‍ എംബസി; ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നിലും ലോബിയിങ്; പ്രതിമാസം നല്‍കുന്നത് 75000 ഡോളര്‍

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ട് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്...