11
November, 2026

A News 365Times Venture

11
Wednesday
November, 2026

A News 365Times Venture

ഗണേശോത്സവത്തിനിടയിലെ അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട്; മാധ്യമപ്രവര്‍ത്തകനെതിരായ എഫ്.ഐ.ആര്‍ കോടതി റദ്ദാക്കി

Date:

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഗണേശോത്സവ ഘോഷയാത്രക്കിടെയുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ ഉവേഷ് ഖാനെതിരെ പൊലീസ് ചുമത്തിയ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. അക്രമസംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ് ഒരു കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടിയെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘ഉവേഷ് റിപ്പോര്‍ട്ടര്‍’ എന്ന പേരിലുള്ള യൂട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാം പേജിലും ഉവേഷ് ഖാന്‍ അപ്‌ലോഡ് ചെയ്ത വീഡിയോ റിപ്പോര്‍ട്ടിനെതിരെയായിരുന്നു പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 2025 സെപ്റ്റംബര്‍ ആറിന്, റൈസെന്‍ ജില്ലയിലെ സില്‍വാനിയില്‍ നടന്ന ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചായിരുന്നു വീഡിയോ റിപ്പോര്‍ട്ട്.

ഗണേശ നിമജ്ജന ചടങ്ങ് നടക്കുന്ന രാത്രി ഒരു സംഘം ഒരാളെ വടികൊണ്ട് ആക്രമിച്ചതായും, അതില്‍ അദ്ദേഹത്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും ഖാന്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ ദിവസം തന്നെ, സമീപത്തുള്ള ഒരു ശിവക്ഷേത്രത്തിന് അടുത്തുവെച്ച് മറ്റൊരു വ്യക്തിയെയും വടികൊണ്ട് ആക്രമിച്ചതായി അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘സി.സി.ടി.വി ദൃശ്യങ്ങളില്‍, ആക്രമണം നടത്തുന്നയാള്‍ ഇരയെ ആവര്‍ത്തിച്ച് മര്‍ദിക്കുന്നത് വ്യക്തമായി കാണാം. അതേസമയം പൊലീസ് ഉദ്യോഗസ്ഥര്‍ നിസ്സഹായരായ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു.’ എന്ന് ആദ്യത്തെ സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തെ പല ടി.വി ചാനലുകളും ആദ്യ സംഭവത്തെക്കുറിച്ച് വാര്‍ത്ത ചെയ്തിരുന്നുവെന്നും ആള്‍ട്ട്‌ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹിന്ദു സമൂഹത്തിനിടയില്‍ ‘ഭയവും ആശയക്കുഴപ്പവും സൃഷ്ടിച്ചു’ എന്നാരോപിച്ചാണ് ഉവേഷ് ഖാനെതിരെ പൊലീസ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷന്‍ 196(1) പ്രകാരം എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയത്. ഗണേശോത്സവത്തിനിടെ നടന്ന അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വന്ന് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ഇത്.

വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെപ്റ്റംബര്‍ ഏഴിന് ഖാന് പലതവണ ഫോണ്‍ കോളുകള്‍ വന്നതായി ‘ആള്‍ട്ട് ന്യൂസ്’ റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് രാജീവ് സോണി എന്നയാള്‍ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തുകയായിരുന്നു.

ഒക്ടോബര്‍ 28-നാണ് കോടതി എഫ്.ഐ.ആര്‍ റദ്ദാക്കിയത്. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനുള്ള ശ്രമമായി കണക്കാക്കാവുന്ന ഏതെങ്കിലും പ്രത്യേക പ്രസ്താവനകളോ പ്രയോഗങ്ങളോ മാധ്യമപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് എഫ്.ഐ.ആറിലെ ആരോപണങ്ങളില്‍ നിന്ന് വ്യക്തമാകുന്നില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

കുറ്റകൃത്യത്തിന് ആവശ്യമായ ഘടകങ്ങള്‍ വെളിപ്പെടുത്തുന്ന വ്യക്തമായ ആരോപണങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍, പൊതുരോഷമോ വര്‍ഗീയ സംഘര്‍ഷമോ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നത് മാത്രം ക്രിമിനല്‍ നടപടികള്‍ തുടരുന്നതിന് ന്യായീകരണമാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ‘നടപടികള്‍ തുടരുന്നത് നിയമനടപടികളുടെ ദുരുപയോഗത്തിന് തുല്യമായിരിക്കും,’ എന്നും കോടതി വ്യക്തമാക്കി.

താന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് യഥാര്‍ത്ഥത്തില്‍ നടന്ന സംഘര്‍ഷത്തെക്കുറിച്ചാണെന്നും, അതില്‍ വര്‍ഗീയ സ്പര്‍ദ്ധ വളര്‍ത്താന്‍ സാധ്യതയുള്ള യാതൊരു ഉള്ളടക്കവും ഇല്ലെന്നും ഉവേഷ് ഖാന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ഉവേഷിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ താല്‍പ്പര്യമുള്ളവരാണ് അദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറഞ്ഞതായും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അന്ന് മറ്റ് പല വാര്‍ത്താ മാധ്യമങ്ങളും ഇതേ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും, ഉവേഷിനെ മാത്രം പ്രത്യേകം ലക്ഷ്യമിടുകയായിരുന്നു. തന്റെ തൊഴില്‍പരമായ കടമ നിര്‍വഹിച്ചതിന് മാത്രമാണ് അദ്ദേഹം ഇത്രയും ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നതെന്നും ഉവേഷിവനോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: MP high court quashes FIR against independent journalist who reported on Ganesh immersion violence

 

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘ജയ് ശ്രീറാം’ വിളികളോടെ അതിക്രമിച്ചു കയറി ക്രൂരമര്‍ദനം; ബംഗാളില്‍ പ്രാര്‍ത്ഥനായോഗത്തിന് നേരെ ഹിന്ദുത്വ ആക്രമണം

  കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ക്രൈസ്തവ പ്രാര്‍ത്ഥനാ യോഗത്തിന് നേരെ സംഘപരിവാര്‍ ആക്രമണം....