11
November, 2026

A News 365Times Venture

11
Wednesday
November, 2026

A News 365Times Venture

ജി.എൻ.എയുമായി കരാറിലേർപ്പെട്ടിട്ടില്ല; പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാനരഹിതം: വി.ഡി. സതീശൻ

Date:

തിരുവനന്തപുരം: ജി.എൻ.എയുമായി വൈദ്യുതി ബോർഡ് കരാറിലേർപ്പെട്ടിരുന്നുവെന്ന ആരോപണങ്ങൾ പൂർണമായും തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. നിലവിൽ ജി.എൻ.എയുമായി കെ.എസ്.ഇ.ബി യാതൊരു തരത്തിലുള്ള കരാറിലും ഏർപ്പെട്ടിട്ടില്ലെന്നും, വസ്തുതകൾ മനസിലാക്കാതെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘വൈദ്യുതി മന്ത്രിയുടെ പക്കൽനിന്ന് രണ്ട് സാധ്യതകളടങ്ങിയ ഒരു ഫയലാണ് തന്റെ മുന്നിലെത്തിയത്. ഹിമാചലിൽ നിന്ന് 14.50 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുക, അല്ലെങ്കിൽ ജി.എൻ.എയിൽ നിന്ന് 8.63 രൂപ, 8.90 രൂപ നിരക്കുകളിൽ വൈദ്യുതി വാങ്ങുക എന്നിവയായിരുന്നു ആ നിർദേശങ്ങൾ. എന്നാൽ ഫയൽ എത്തിയപ്പോഴേക്കും പതിനെട്ടാം തീയതി തന്നെ ഹിമാചൽ പ്രദേശ് 15.50 രൂപ നിരക്കിൽ രാജസ്ഥാന് വൈദ്യുതി നൽകിയിരുന്നു. ഇത് റഗുലേറ്ററി കമ്മീഷൻ അംഗീകരിക്കുകയും ചെയ്തുവെന്ന്’ അദ്ദേഹം പറഞ്ഞു.

തുടർന്ന് താരതമ്യേന കുറഞ്ഞ നിരക്കിലുള്ള ജി.എൻ.എയുടെ നിർദേശമാണ് മെച്ചപ്പെട്ട ഓപ്ഷൻ എന്ന് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും അവരുമായി യാതൊരു കരാറിലും ഏർപ്പെടുകയോ ഓർഡർ നൽകുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

നിലവിൽ ഈ വൈദ്യുതി ആവശ്യമില്ലെന്ന വൈദ്യുതി മന്ത്രിയുടെ നിലപാട് പൂർണമായും ശരിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വരും മാസങ്ങളിൽ വൈദ്യുതി ആവശ്യമായി വരും. മുൻ സർക്കാരിന്റെ ആസൂത്രണമില്ലായ്മയും ഹ്രസ്വകാല പർച്ചേസുകളെ മാത്രം ആശ്രയിച്ചതുമാണ് സംസ്ഥാനത്ത് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു.

4.65 രൂപ നിരക്കിൽ 25 വർഷത്തേക്ക് വൈദ്യുതി ലഭ്യമാകുമായിരുന്ന ദീർഘകാല കരാർ റദ്ദാക്കിയത് മുൻ സർക്കാരിന്റെ ഗുരുതര വീഴ്ചയാണ്. അത്തരം ദീർഘകാല കരാറുകൾ ഉണ്ടാക്കാത്തതാണ് പ്രതിസന്ധിയുടെ യഥാർത്ഥ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഏപ്രിൽ, മെയ് മാസങ്ങളിൽ ജി.എൻ.എയിൽ നിന്ന് വൈദ്യുതി എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് എൻ.ടി.പി.സി സിന്നാറിൽ നിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമെന്നതിനാലാണ്. ന്യൂദൽഹിയിൽ എൻ.ടി.പി.സി ചെയർമാനുമായി നടത്തിയ ചർച്ചയിൽ യൂണിറ്റിന് 5.18 രൂപ നിരക്കിൽ വൈദ്യുതി നൽകാമെന്ന് അവർ അറിയിച്ചിട്ടുണ്ട്. 5.18 രൂപയ്ക്ക് വൈദ്യുതി ലഭിക്കുമ്പോൾ ജി.എൻ.എയുടെ ഉയർന്ന നിരക്കിലുള്ള വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് അന്ന് തന്നെ തീരുമാനിച്ചിരുന്നു. എവിടെ നിന്നാണോ ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകുന്നത്, അവിടെ നിന്ന് മാത്രമേ വാങ്ങുകയുള്ളൂ’ മുഖ്യമന്ത്രി പറഞ്ഞു.

സിന്നാറിൽ നിന്ന് നിലവിൽ 640 മെഗാവാട്ട് വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇത് 1000 മെഗാവാട്ടാക്കി ഉയർത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. എൻ.ടി.പി.സി അധികൃതരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട് ധാരണയിലെത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Content Highlight:No agreement has been entered into with GNA; opposition allegations are baseless: V.D. Satheesan.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘ജയ് ശ്രീറാം’ വിളികളോടെ അതിക്രമിച്ചു കയറി ക്രൂരമര്‍ദനം; ബംഗാളില്‍ പ്രാര്‍ത്ഥനായോഗത്തിന് നേരെ ഹിന്ദുത്വ ആക്രമണം

  കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ക്രൈസ്തവ പ്രാര്‍ത്ഥനാ യോഗത്തിന് നേരെ സംഘപരിവാര്‍ ആക്രമണം....

മോദിയെ പുകഴ്ത്താന്‍ പണമെറിഞ്ഞ് ഇന്ത്യന്‍ എംബസി; ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നിലും ലോബിയിങ്; പ്രതിമാസം നല്‍കുന്നത് 75000 ഡോളര്‍

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ട് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്...