15
November, 2026

A News 365Times Venture

15
Sunday
November, 2026

A News 365Times Venture

ഇന്ത്യ ഇപ്പോള്‍ ഒരു ജനാധിപത്യ രാജ്യമല്ല: 2014 മുതല്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ ദുര്‍ബലപ്പെട്ടു: രാഹുല്‍ ഗാന്ധി

Date:

ഹൈദരാബാദ്: ഇന്ത്യ ഇപ്പോള്‍ ഒരു ജനാധിപത്യ രാജ്യമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2014 മുതല്‍ രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദില്‍ തെലങ്കാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഭാരത് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

14 കോടി വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയാണെങ്കില്‍, പിന്നെ തzരഞ്ഞെടുപ്പുകളുടെ സാധുത എന്താണെന്ന് അദ്ദേഹം ചോദിച്ചു. ലോകമെമ്പാടുമുള്ള ജനാധിപത്യ മുന്നേറ്റത്തിന് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തുടരേണ്ടത് പ്രധാനമാണ്. എന്നാല്‍, ഇന്ത്യ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു ജനാധിപത്യ രാജ്യമല്ല എന്നാണ് ഞങ്ങള്‍ക്ക് ബോധ്യപ്പെടുകയും തെളിയുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. രാഷ്ട്രീയ സംവിധാനത്തിലേക്ക് കോടിക്കണക്കിന് ഡോളര്‍ ഒഴുക്കുകയും, പ്രചാരണത്തിന്റെ പുതിയൊരു ശൈലി ഉയര്‍ന്നുവരികയും ചെയ്തത് ഇതിന്റെ ഭാഗമായിരുന്നു. 2014-ല്‍ തന്നെ രാജ്യത്ത് ജനാധിപത്യം തകര്‍ക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് കണ്ടെത്തിയെന്നും രാഹുല്‍ പറഞ്ഞു.

ഭാരത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന വിദേശ പ്രതിനിധികളോട് ക്ഷമ ചോദിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അവരെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു. ഇന്ത്യയില്‍ നമ്മള്‍ എന്തിനെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്നതിലേക്കുള്ള ഒരു സൂചനയാണ് ഈ സംഭവം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മെയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നോര്‍വേ സന്ദര്‍ശനത്തിനിടെ നേരിട്ട് ചോദ്യങ്ങള്‍ ഉന്നയിച്ച നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ഹെല്ലെ ലിങ്ങ് ഭാരത് ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ അവര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിരുന്നു.

ഭാരത് ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന 115 പേര്‍ക്ക് ഇന്ത്യയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭാരത് ഉച്ചകോടിയുടെ രണ്ടാം പതിപ്പിലേക്ക് ക്ഷണിക്കപ്പെട്ട 315 പ്രഭാഷകരില്‍ 115 പേര്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയോ അവരുടെ വിസ റദ്ദാക്കപ്പെടുകയോ ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു നടപടിയുണ്ടായതെന്നും തരൂര്‍ പറഞ്ഞിരുന്നു.

നിയമത്തിന്റെ ഏത് വകുപ്പ് പ്രകാരമാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് വ്യക്തമല്ലെന്നും, ഇതിന് എന്ത് നിയമപരമായ സാധുതയാണുള്ളത്. തങ്ങള്‍ക്ക് വിമര്‍ശനമുണ്ടാകുമെന്ന് ഭയപ്പെടുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്തേണ്ടി വരുന്നത്ര അരക്ഷിതാവസ്ഥയിലേക്ക് ഒരു അഭിമാനകരമായ ജനാധിപത്യ രാജ്യം അധപതിച്ചത് എത്ര ലജ്ജാകരമാണെന്നും തരൂര്‍ ചോദിച്ചിരുന്നു.

Content Highlight: India no longer a democracy under BJP-led regime: Rahul Gandhi

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related