14
July, 2025

A News 365Times Venture

14
Monday
July, 2025

A News 365Times Venture

പല്ലില്‍ ക്ലിപ്പ് ഇട്ടിട്ടുണ്ടോ? എങ്കില്‍, ഈ 6 ഭക്ഷണങ്ങള്‍ കഴിക്കരുത്

Date:



പല്ലില്‍ കമ്പിയിടുന്നത് സര്‍വ്വസാധാരണമാണ്. നിര തെറ്റിയതോ ക്രമമില്ലാത്തതോ ആയ പല്ലുകൾ, മുമ്പോട്ട് ഉന്തിയ പല്ലുകൾ, പല്ലുകൾക്കിടയിലെ അസാധാരണമായ വിടവ് തുടങ്ങിയ പ്രശ്നങ്ങൾക്കാണ് സാധാരണ പല്ലിൽ കമ്പി (ഡന്റൽ ക്ലിപ്പ്) ഇടാറുള്ളത്. പല്ലിലിടുന്ന കമ്പികൾ, ക്ലിപ്പുകൾ ഇവയെല്ലാം ദുർബലമാണ്, അതിനാൽ ചില ഭക്ഷണങ്ങൾ പല്ലിന് കേടുവരുത്തും. പല്ലില്‍ കമ്പിയിട്ടവര്‍ പലപ്പോഴും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. കമ്പി,ക്ലിപ്പ് ഇവയ്ക്ക് കേടുപാടുകൾ വരുത്താത്ത ഭക്ഷണം വേണം ഈ സമയങ്ങളിൽ നിങ്ങൾ കഴിക്കാൻ.

ചില ഭക്ഷണങ്ങൾ നിങ്ങളുടെ കമ്പികളിൽ കുടുങ്ങുകയും പല്ലുകൾ നശിക്കുന്നതിനും നിറം മാറുന്നതിനും ഇടയാക്കും. എല്ലാ ദിവസവും അവയെ പരിപാലിക്കാൻ നിങ്ങൾ കുറച്ച് സമയം ചെലവഴിക്കേണ്ടിവരും. ഭക്ഷണം കഴിച്ച ശേഷം എല്ലായ്പ്പോഴും വാ കഴുകുക. നിങ്ങളുടെ പല്ലുകൾക്കും ക്ലിപ്പുകൾക്കും ദോഷം ഉണ്ടാക്കുന്ന കാപ്പി, വൈൻ തുടങ്ങിയ ഇരുണ്ട നിറത്തിലുള്ള ദ്രാവകങ്ങൾ കഴിവതും ഒഴിവാക്കുക. വായ് നാറ്റം, പല്ല് നശിക്കൽ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന മധുരമുള്ള ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്. പല്ലിൽ കമ്പി ഇട്ടാൽ ഒഴിവാക്കേണ്ട 10 ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;

പോപ്പ്കോൺ:

പോപ്കോൺ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തിയേറ്ററില്‍ പോയിരുന്ന് കാരമൽ, ചീസ് പോപ്‌കോൺ കഴിക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ പല്ലില്‍ കമ്പി അഥവാ ഡന്റൽ ക്ലിപ്പ് ധരിച്ചിരിക്കുമ്പോള്‍ പോപ്‌കോൺ കഴിക്കാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. പോപ്കോണ്‍ ചവയ്ക്കുമ്പോൾ പല്ലുകളിൽ വളരെയധികം സമ്മർദ്ദം ഉണ്ടാകും. അതിനാല്‍ അത്തരത്തില്‍ ബുദ്ധിമുട്ട് തോന്നുന്നവര്‍ക്ക് വേണമെങ്കില്‍ പോപ്കോണ്‍ കഴിക്കുന്നത് ഒഴിവാക്കാം.

മിഠായി:

സ്റ്റിക്കി മിഠായികൾ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഡന്റൽ ക്ലിപ്പ് ധരിച്ചിരിക്കുമ്പോള്‍ സ്റ്റിക്കി മിഠായികൾ കഴിക്കുന്നത്, അവ ക്ലിപ്പില്‍ ഒട്ടിപ്പിടിക്കാന്‍ കാരണമാകും. ഇത് നിങ്ങളുടെ പല്ലുകൾ വൃത്തിയാക്കുന്നതില്‍ ബുദ്ധിമുട്ടാക്കുമെന്ന് മാത്രമല്ല, മോണ പ്രശ്നങ്ങൾക്കും കാരണമാകും. അതിനാല്‍ തൽക്കാലം ഇത്തരം മിഠായികളോട് നോ പറയാം.

ചിപ്സ്:

ചിപ്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചിപ്‌സ് വളരെ ക്രഞ്ചി ആയതിനാല്‍ ഇവ ഡന്റൽ ക്ലിപ്പ് ധരിച്ചിരിക്കുന്നവര്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. പല്ലുകൾക്കിടയിൽ ഇവ കയറാനും സാധ്യതയുണ്ട്. ശരിയായി അത് വൃത്തിയാക്കിയില്ലെങ്കിൽ മോണ സംബന്ധമായ മറ്റ് പ്രശ്നങ്ങൾയ്ക്ക് കാരണമാകും.

ചോളം:

ചോളം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നല്ല രുചിയേറിയ ഭക്ഷണമാണ് ചോളം എന്നതില്‍ സംശയമില്ല. എന്നാല്‍ പല്ലില്‍ കമ്പിയിട്ടിരിക്കുമ്പോള്‍ ഇവ കഴിക്കുന്നത് ചിലരില്‍ അസ്വസ്ഥത ഉണ്ടാക്കാം. അത്തരക്കാര്‍ ഇവ ഒഴിവാക്കുന്നതാകും നല്ലത്.

നട്സ്:

നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും നട്‌സ് കഴിക്കുന്നതിന്‍റെ ഗുണങ്ങൾ നമുക്കെല്ലാവർക്കും അറിയാം. അവ പോഷകങ്ങളുടെ ഉറവിടമാണെങ്കിലും, പല്ലില്‍ കമ്പിയിട്ടിരിക്കുമ്പോള്‍ ഇവ കഴിക്കാന്‍ ചിലര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. അത്തരക്കാര്‍ക്ക് വേണമെങ്കില്‍ നട്സ് തൽക്കാലം കഴിക്കാതിരിക്കാം.

ച്യൂയിംഗ് ഗം:

ച്യൂയിംഗ് ഗം നിങ്ങളുടെ ക്ലിപ്പുകളുടെ വയറുകളെ വികൃതമാക്കും. അതിലുപരിയായി, കേടുപാടുകൾ വരുത്തുന്ന തരത്തിൽ എല്ലാ ലോഹങ്ങളിലും അത് കുടുങ്ങിപ്പോകുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related