ജീവിതത്തില്‍ ധനവും ഐശ്വര്യവുമെല്ലാം തേടി നടക്കുന്നവരാണ് നാമെല്ലാവരും. പ്രത്യേകിച്ചും ധനം. ഇതിനു വേണ്ടിയുള്ള ഓട്ടത്തിലാണ് മിക്കവാറും പേരും. പണമുള്ളവര്‍ ഇരട്ടിപ്പിയ്ക്കാനുള്ള ഓട്ടത്തിലും ഇല്ലാത്തവര്‍ ഉണ്ടാക്കാനുള്ള ഓട്ടത്തിലുമെന്നു പറഞ്ഞാല്‍ തെറ്റില്ല.വളരെ നിസാരമായി നമുക്കു ചെയ്യാവുന്ന ഒന്നാണിത്. മഞ്ഞള്‍ വെള്ളം, ചീനക്കാരം, ചുവന്ന കുങ്കുമം എന്നിവയാണ് ഇതിനായി വേണ്ടത്. ഇതില്‍ ഏതെങ്കിലും ഒന്നു ചെയ്താല്‍ മതിയാകും. മഞ്ഞള്‍ പൊതുവെ പൂജാ സംബന്ധിയായ കാര്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഒന്നാണ്. കുങ്കുമവും ഇത്തരത്തില്‍ ഒന്നു തന്നെയാണ്.
പൂജാകാര്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്നവയെന്നു വേണം, പറയുവാന്‍. ചീനക്കാരം കടകളില്‍ നിന്നും വാങ്ങുവാന്‍ ലഭിയ്ക്കുന്ന ഒന്നാണ്. മഞ്ഞള്‍ നല്ല ശുദ്ധമായ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കുക. ഈ ഗ്ലാസോ അല്ലെങ്കില്‍ പാത്രമോ ചെമ്പിന്റേതായാല്‍ കൂടുതല്‍ നല്ലതാണ്. ഇത്തരം പാത്രത്തില്‍ മഞ്ഞള്‍ വെള്ളം തയ്യാറാക്കുക. മഞ്ഞള്‍ വെള്ളം, ചീനക്കാരം, കുങ്കുമം എന്നിവയില്‍ ഏതെങ്കിലും ഒന്ന് നാം കിടക്കുന്ന കട്ടിലിനടിയില്‍ വയ്ക്കുക. ഇത് തുടര്‍ച്ചയായി 21 ദിവസം വയ്ക്കുക. ആരുടേയും ദൃഷ്ടിയില്‍ പെടാത്ത വിധത്തിലാകണം, വയ്‌ക്കേണ്ടത്. ഒരേ വസ്തുക്കള്‍ തന്നെ വച്ചാല്‍ മതിയാകും.
21 ദിവസം കഴിഞ്ഞാല്‍ ഇത് എടുത്ത് വീടിനു പുറത്ത് ഒഴിഞ്ഞ സ്ഥലത്തു കളയാം. അല്ലെങ്കില്‍ ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കി കളയാം.ഇത് വെള്ളി, ചൊവ്വ ദിവസങ്ങളില്‍ മദ്ധ്യാഹ്നത്തിലാണ് ചെയ്യേണ്ടത്. അതായത് ഉച്ച കഴിഞ്ഞുള്ള സമയം. മുകളില്‍ പറഞ്ഞ മൂന്നു വഴികളില്‍ ഏതെങ്കിലും ഒന്നു മാത്രം ചെയ്താല്‍ മതിയാകും. മൂന്നും കൂടി ചെയ്യേണ്ടതില്ല. ഇത് സാമ്പത്തികമായി ഉയര്‍ച്ച നല്‍കുന്ന ഒന്നാണ്. സര്‍വ്വൈശ്വര്യവും ഇതു നല്‍കും. നമ്മുടെ വീട്ടിലും ജീവിതത്തിലും പൊസറ്റീവിറ്റി നിറയാനും ഇത് ഏറെ നല്ലതാണ്.