14
July, 2025

A News 365Times Venture

14
Monday
July, 2025

A News 365Times Venture

അമിതവണ്ണം എങ്ങനെ കുറയ്ക്കാം? അതിനുള്ള ടിപ്‌സുമായി ആരോഗ്യ വിദഗ്ധര്‍

Date:


ശരീരഭാരം കുറയ്ക്കാന്‍ പലരും പലതരം വ്യായാമങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതില്‍ ഏതു പിന്തുടര്‍ന്നാലാകും ശരിയായ ഫലം കിട്ടുകയെന്ന സംശയം സ്വാഭാവികം. ഇപ്പോള്‍ അതിനുള്ള ഉത്തരവുമായി എത്തിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. ഇതു സംബന്ധിച്ച പഠനം സ്‌പോര്‍ട്‌സ് മെഡിസിന്‍ ആന്‍ഡ് ഫിസിക്കല്‍ ഫിറ്റ്‌നസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

ഇതിനായി ഗവേഷകര്‍ താരതമ്യം ചെയ്തത് രണ്ടു വ്യത്യസ്ത എയ്‌റോബിക് വ്യായാമങ്ങളാണ്- ഹൃദയത്തെ ഉയര്‍ന്ന തരത്തില്‍ സ്വാധീനിക്കുന്നതും ചെറുതായി സ്വാധീനിക്കുന്നതും. ഈ രണ്ടു വ്യായാമങ്ങളും ഏതെല്ലാം രീതിയില്‍ ഒരു വ്യക്തിയുടെ മസില്‍ സ്‌ട്രെങ്ത്, ഭാരം കുറയ്ക്കല്‍, കൊഴുപ്പ് കുറയ്ക്കല്‍, ഫിറ്റ്‌നസ് എന്നിവയെ ബാധിക്കുന്നതായി വിശകലനം ചെയ്തു. അമിതവണ്ണമുള്ള സ്ത്രീകള്‍ ഉള്‍പ്പടെയുള്ള 32 പേരാണ് ഈ പഠനത്തില്‍ പങ്കെടുത്തത്.

ഒരാഴ്ചയില്‍ നാലു ദിവസമുള്ള ആദ്യത്തെ വര്‍ക്കൗട്ടിന്റെ
സമയം ദിവസം ഒരു മണിക്കൂര്‍. ഇതില്‍ 10 മിനിറ്റ് വാം അപ്, 40 മിനിറ്റ് വ്യായാമം, 10 മിനിറ്റ് വിശ്രമം ഇങ്ങനെയാണ്. രണ്ടു കാല്‍പ്പാദങ്ങളും ഒരേ സമയം മുകളിലേക്കു കൊണ്ടുവരുന്ന രീതിയിലുള്ള വ്യായാമങ്ങളാണ് ഇതില്‍ ചെയ്തത്. കിക്ക് ബോക്‌സിങ്, ജംപ് സ്‌ക്വാട്ട്‌സ്, ബര്‍പീസ്, കാര്‍ഡിയോ ഡാന്‍സ്, ബൂട്ട് ക്യാംപ് ക്ലാസസ് എന്നിവ ഇതില്‍പ്പെടുന്നു. ഈ വ്യായാമത്തിലൂടെ സ്ത്രീകള്‍ അവരുടെ ഹൃദയമിടിപ്പിന്റെ 85 ശതമാനവും കരസ്ഥമാക്കി.

ഒരാഴ്ചയില്‍ നാലു ദിവസമുള്ള രണ്ടാമത്തെ വര്‍ക്കൗട്ടിന്റെ
സമയവും ദിവസവും ഒരു മണിക്കൂര്‍ ആയിരുന്നു. ഇതില്‍ 5 മിനിറ്റ് വാം അപ്, 30 മിനിറ്റ് റൈമിക് എയ്‌റോബിക്, 20 മിനിറ്റ് റെസിസ്റ്റന്‍സ് എക്യുപ്‌മെന്റ് സ്‌ട്രെങ്ത് ട്രെയിനിങ്, 5 മിനിറ്റ് വിശ്രമം എന്നിങ്ങനെയായിരുന്നു.

ബഞ്ച് പ്രസ്, ബൈസെപ് കേള്‍സ്, ട്രൈസെപ്‌സ് എക്സ്റ്റന്‍ഷന്‍ എന്നീ വ്യായാമങ്ങള്‍ ഇക്കൂട്ടത്തില്‍ ചെയ്തു. ഇതില്‍ സ്ത്രീകള്‍ അവരുടെ പരമാവധി ഹൃദയനിരക്കിന്റെ 65 ശതമാനം നേടി.

24 ആഴ്ചത്തെ വര്‍ക്കൗട്ടിനു ശേഷം പഠനഫലങ്ങള്‍ താരതമ്യം ചെയ്തു. ഗ്രൂപ്പ് ഒന്നിലുള്ളവരുടെ ഫാറ്റ് ഏഴു ശതമാനത്തില്‍ നിന്ന് മൂന്നു ശതമാനമായി. ഭാരം 10 പൗണ്ടില്‍ നിന്ന് 6 പൗണ്ടായി. ഗ്രൂപ്പ് 2-ല്‍ ഭാരവും കൊഴുപ്പും കുറഞ്ഞു. ആദ്യത്തെ ഗ്രൂപ്പിനെ അപേക്ഷിച്ച് ഇവരുടെ മസിലുകള്‍ മെലിഞ്ഞിരുന്നു.
രണ്ടു വര്‍ക്കൗട്ടുകള്‍ക്കും അതിന്റേതായ ഫലം ഉണ്ടാകുന്നുണ്ട്. നിങ്ങള്‍ എന്തിനു വേണ്ടിയാണോ വ്യായാമം ചെയ്യുന്നത് അതിനനുസരിച്ചുള്ളത് തിരഞ്ഞെടുക്കണമെന്നു മാത്രം. ഇല്ലെങ്കില്‍ ശരിയായ ഫലം കിട്ടില്ല- ഗവേഷകര്‍ ഓര്‍മപ്പെടുത്തുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related