18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

ജെഡിയു നേതാവ് കൈലാഷ് മഹ്‌തോയെ വെടിവെച്ചു കൊന്നു

Date:

മുതിര്‍ന്ന ജെഡിയു നേതാവ് കൈലാഷ് മഹ്‌തോയെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവച്ചു കൊന്നു. ബിഹാറിലെ കതിഹാറിലെ ബരാരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. 70 കാരനായ ജെഡിയു നേതാവിന്റെ വീടിന് സമീപമാണ് വെടിവെയ്പ്പുണ്ടായത്. അദ്ദേഹത്തിന്റെ വയറ്റിലും തലയിലും നിരവധി തവണ വെടിയേറ്റു.

ഭൂമിയെച്ചൊല്ലിയുള്ള വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം. മരണപ്പെട്ട നേതാവ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഭരണകൂടത്തോട് സുരക്ഷ വേണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.ബരാരി താന പ്രദേശത്തെ പുര്‍ബി ബാരി നഗര്‍ പഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 12 ലായിരുന്നു കൈലാഷ് മഹ്‌തോ താമസിച്ചിരുന്നത്. കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും കതിഹാര്‍ എസ്ഡിപിഒ ഓം പ്രകാശ് പറഞ്ഞു. ഏകദേശം 4-5 റൗണ്ട് വെടിവയ്പ്പ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related