ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപിയില്‍ ചേര്‍ന്നു, ഒപ്പം 47ക്രിസ്ത്യൻ കുടുംബങ്ങളും


പത്തനംതിട്ട: ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ക്രിസ്മസ് സംഗമത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഷാളണിയിച്ച് സ്വീകരിച്ചു..ഓർത്തഡോക്സ് സഭ വലിയ മെത്രാപോലീത്ത കുര്യാക്കോസ് മാർ ക്ലിമിസ് ഉൾപ്പെടെയുള്ളവർ സംഗമത്തിൽ പങ്കെടുത്തു.

ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട 47 പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഏറ്റവും ശ്രദ്ധേയമായത് ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ അംഗത്വമെടുത്തതാണ്. വ്യക്തിപരമായ തീരുമാനമെന്നും സഭാനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ് സഭ വലിയ മെത്രാപോലീത്ത കുര്യാക്കോസ് മാർ ക്ലിമിസ് അനുഗ്രഹ പ്രഭാഷകനായി പങ്കെടുത്തു.

രാമക്ഷേത്ര നിര്‍മാണത്തിന് കേരളത്തിലെ ക്രൈസ്തവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും രാമക്ഷേത്രത്തിന്‍റെ പ്രാധാന്യം അവര്‍ക്ക് അറിയാമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.വരും ദിവസങ്ങളില്‍ കൂടുതല്‍ ക്രൈസ്തവ പുരോഹിതര്‍ ബിജെപിയിലേക്ക് എത്തുമെന്നാണ് ജില്ലാനേതൃത്വം അറിയിച്ചു. അതേസമയം, ഫാദര്‍ ഷൈജുകുര്യനെ അനുകൂലിച്ചും പ്രതികൂലിച്ചും സഭാഗ്രൂപ്പുകള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓര്‍ത്തഡോക്സ് സഭ ഇതില്‍ പ്രതികരിച്ചിട്ടില്ല.