25
September, 2026

A News 365Times Venture

25
Friday
September, 2026

A News 365Times Venture

മണിപ്പൂരിൽ വീണ്ടും സംഘർഷം: ബിഎസ്എഫ് സൈനികന് നേരെ വെടിയുതിർത്ത് തോക്കുധാരികൾ

Date:


മണിപ്പൂരിൽ ബിഎസ്എഫ് സൈനികന് നേരെ ആക്രമണം. കാക്ചിംഗ് ജില്ലയിലാണ് ആക്രമണം. തോക്കുധാരികളായ ആളുകൾ ബിഎസ്എഫ് സൈനികന് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു ജവാന് ഗുരുതര പരിക്കേറ്റു. ആക്രമികൾ ബിഎസ്എഫ് ജവാൻമാർക്ക് നേരെ അപ്രതീക്ഷിതമായാണ് വെടിയുതിർത്തത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഈ മേഖലയിൽ സംഘർഷം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ചുരാചന്ദ്പൂരിൻ്റെയും ചന്ദേലിൻ്റെയും അതിർത്തിയിലുള്ള പ്രശ്നബാധിത പ്രദേശമായ സുഗ്നുവിലാണ് തോക്കുധാരികളായ സംഘം വെടിയുതിര്‍ത്തത്. വെടിവെയ്പ്പിൽ ഹിമാചൽ സ്വദേശിയും ഹെഡ്കോൺസ്റ്റബിളുമായ സോം ദത്തിനാണ് പരിക്കേറ്റത്. ഇടതു തോളിൽ വെടിയേറ്റ ദത്തിനെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജവാൻ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഇടത് എം.പിമാര്‍ അടക്കമുള്ളവരെ വലിച്ചിഴച്ച് പൊലീസ്

  ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള...

ബി.ജെ.പിയെ തള്ളിക്കളഞ്ഞതിനാല്‍ യുവാക്കളെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം: എസ്.എസ്.ആര്‍ തടഞ്ഞതിനെതിരെ കോണ്‍ഗ്രസ്

ന്യൂദല്‍ഹി: രാജ്യത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടി (സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍-...

ഭരണഘടനാസ്ഥാപനങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം ഭീഷണി നേരിടുന്നു: പ്രതിഷേധപരിപാടികളില്‍ ഒറ്റക്കെട്ടായി പങ്കുചേരണമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ മുമ്പൊരിക്കലുമില്ലാത്തവിധം വലിയ ഭീഷണി നേരിടുകയാണെന്ന്...