രാജ്യത്തെ അഴിമതിക്കാര്‍ എല്ലാവരും ഇന്ത്യാസഖ്യത്തില്‍: വിമര്‍ശനവുമായി നരേന്ദ്ര മോദി


ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഴിമതിക്കാര്‍ ഒരുമിച്ച് ചേര്‍ന്ന് ഇന്ത്യാസഖ്യം രൂപീകരിച്ചെന്ന് അദ്ദേഹം ആരോപിച്ചു. അഴിമതിക്കെതിരായ പോരാട്ടത്തെ പ്രതിപക്ഷം തടസ്സപ്പെടുത്തുന്നു എന്നായിരുന്നു മോദിയുടെ വിമര്‍ശനം. കച്ചത്തീവ് വിഷയവും കോണ്‍ഗ്രസിനെതിരെ നരേന്ദ്ര മോദി ഉയര്‍ത്തി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി മീററ്റില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

read also: കേരളത്തിലും തമിഴ്‌നാട്ടിലും ജാഗ്രത നിര്‍ദേശം നല്‍കി ദേശീയ ദുരന്തനിവാരണ അതോറിറ്റി

ഇന്ത്യ മുന്നണിക്കെതിരായ ആരോപണങ്ങളും കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികളും എണ്ണിപ്പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മീററ്റിലെ റാലി അഭിസംബോധന ചെയ്ത് സംസാരിച്ചത്. പ്രതിപക്ഷം അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്നും രാജ്യത്തെ അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി താന്‍ സ്വീകരിച്ചുവെന്നും അദ്ദേഹം അഭിപായപ്പെട്ടു.

കച്ച്ത്തീവ് ദ്വീപ് കോണ്‍ഗ്രസ് വിട്ടുകൊടുത്തതും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. വിമര്‍ശനങ്ങള്‍ക്ക് പുറമെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും നരേന്ദ്ര മോദി ഉയര്‍ത്തിക്കാട്ടി. വനിതാ സംവരണവും രാമക്ഷേത്രവും ചൗധരി ചരണ്‍ സിംഗിന് ഭാരതരത്ന നല്‍കിയതും നരേന്ദ്രമോദി ബിജെപിയുടെ മികവായി എടുത്തുപറഞ്ഞു.