മോർഫിങ്ങും എഡിറ്റിങ്ങും നടത്തി സൈബർ ആക്രമണം: ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കെ കെ ശൈലജ


കോഴിക്കോട്: സൈബർ ആക്രമണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ എതിർ കക്ഷിയാക്കിക്കൊണ്ടാണ് പരാതി നൽകിയത്.

യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയും സമ്മതത്തോടെയും പ്രോത്സാഹനത്തോടെയും സൈബർ ആക്രമണം നടത്തുന്നു എന്നാണ് പരാതി.യുഡിഎഫ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നും ഫോട്ടോകൾ മോർഫ് ചെയ്തും സംഭാഷണം എഡിറ്റ് ചെയ്തും വ്യാജ പ്രചരണം നടത്തുന്നുവെന്നും പരാതിയിൽ പറയുന്നു.

പൊലീസിന് പരാതി നൽകിയിട്ടും നടപടിയില്ലെന്നും ആരോപണമുണ്ട്. സൈബർ ആക്രമണം നടത്തുന്ന അക്കൗണ്ടുകളെ കുറിച്ച് കൃത്യമായ വിവരം നൽകിയാണ് പരാതി.