25
April, 2026

A News 365Times Venture

25
Saturday
April, 2026

A News 365Times Venture

തിരക്കേറിയ ഫ്‌ളൈ ഓവറില്‍ തോക്കുമായി അക്രമം, പൊലീസുകാരന് ദാരുണാന്ത്യം ഒരാള്‍ക്ക് പരിക്ക്

Date:


ന്യൂഡല്‍ഹി: തിരക്കേറിയ ഫ്‌ളൈ ഓവറില്‍ വച്ച് പൊലീസുകാരനെ വെടിവച്ച് കൊന്നു. ഡല്‍ഹിയിലാണ് സംഭവം. പൊലീസ് ഓഫീസറെ വെടിവച്ച ശേഷം അക്രമിയും വെടിവച്ച് ജീവനൊടുക്കി. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ മീറ്റ് നഗര്‍ ഫ്‌ളൈ ഓവറില്‍ ചൊവ്വാഴ്ച 11.45ഓടൊണ് വെടിവയ്പ് നടന്നത്. മുകേഷ് കുമാര്‍ എന്നയാളാണ് പട്ടാപ്പകല്‍ വെടിവയ്പ് നടത്തിയത്. അസിസ്റ്റന്റ് സബ് ഇന്‌സ്‌പെക്ടര്‍ ദിനേശ് ശര്‍മ ആണ് കൊല്ലപ്പെട്ടത്. ഡല്‍ഹി ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍.

മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ദിനേശ് ശര്‍മയുടെ നെഞ്ചിലാണ് വെടിയേറ്റത്. ഇയാളെ തൊട്ടടുത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസുകാരന് നേരെ വെടിയുതിര്‍ത്തതിന് പിന്നാലെ ഇയാള്‍ നടത്തിയ വെടിവയ്പില്‍ അമിത് കുമാര്‍ എന്ന 30കാരനും പരിക്കേറ്റിട്ടുണ്ട്. 44കാരനായ അക്രമി ഒരു ഓട്ടോറിക്ഷയില്‍ കയറി ഇരുന്ന ശേഷം ഓട്ടോ ഡ്രൈവര്‍ക്ക് നേരെയും വെടിവയ്ക്കാന്‍ ശ്രമിച്ചു.

ഓട്ടോ ഡ്രൈവര്‍ കൃത്യസമയത്ത് പുറത്തിറങ്ങിയതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് 7.65 എംഎം പിസ്റ്റളും തിരകളും കാലിയായ തിരകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വെടിവയ്പിന് കാരണമായ പ്രകോപനം എന്താണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പൊലീസ് കൊലപാതക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘അവര്‍ ഇപ്പോഴും സൂര്യനെ വരയ്ക്കുന്നു’; ദല്‍ഹിയില്‍ മിനാബ് പെണ്‍കുട്ടികളുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനം

  ന്യൂദല്‍ഹി: അമേരിക്കയുടെയും ഇസ്രഈലിന്റെയും ആക്രമണത്തിന്റെ ഇരകളായ കുരുന്നുകളുടെ സ്വപ്‌നങ്ങളും കണ്ണീരും...