ഭീകരരുടെ ഒളിത്താവളം ജമ്മു കശ്മീര്‍ പൊലീസ് കണ്ടുകെട്ടി


ശ്രീനഗര്‍: ഭീകരരുടെ ഒളിത്താവളം കണ്ടുകെട്ടി ജമ്മു കശ്മീര്‍ പൊലീസ്. നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരമാണ് ഒളിത്താവളമായി ഉപയോഗിച്ചിരുന്ന വീട് കണ്ടുകെട്ടിയത്.

മോംഭ്ഗാമയില്‍ സ്ഥിതി ചെയ്യുന്ന വീടാണ് കണ്ടുകെട്ടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീട്ടുടമ മുഹമ്മദ് ലത്തീഫ് ഭീകരര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കിയെന്നും പൊലീസ് പറഞ്ഞു.

ഭീകരവാദ ശൃംഖലകള്‍ തകര്‍ക്കാനും അവരുടെ സാമ്പത്തിക സഹായ വഴികളെയും ഇല്ലായ്മ ചെയ്യാനുള്ള അധികൃതരുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഇതിലൂടെ അടിവരയിടുന്നത്. മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.