അധ്യാപികയുടെ കസേരയ്ക്ക് അടിയിൽ പടക്കങ്ങൾ കൊണ്ട് ബോംബുണ്ടാക്കി +2 വിദ്യാർത്ഥികൾ


ഭിവാനി: ക്ലാസ് പരീക്ഷയിൽ വളരെ കുറഞ്ഞ മാർക്ക് നേടിയതിന് അധ്യാപിക ശകാരിച്ചതിൽ വിദ്യാർത്ഥികളുടെ പ്രതികാരം. സയൻസ് അധ്യാപികയുടെ കസേരയ്ക്ക് അടിയിൽ പടക്കങ്ങൾ കൊണ്ട് ബോംബുണ്ടാക്കി വച്ച് റിമോട്ട് കൊണ്ട് പൊട്ടിച്ച് +2 വിദ്യാർത്ഥികൾ. ഹരിയാനയിലെ ഭിവാനി ജില്ലയിലെ സ്കൂളിലാണ് സംഭവം.

അധ്യാപിക കസേരയിൽ ഇരുന്ന സമയത്താണ് വിദ്യാർത്ഥികൾ റിമോട്ട് ഉപയോഗിച്ച് പടക്ക ബോംബ് പൊട്ടിച്ചത്. കസേരയിൽ നിന്ന് നിലത്ത് വീണ അധ്യാപികയ്ക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു. ക്ലാസ് മുറിയിലെ സ്ഫോടനം വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ അടക്കം എത്തി അന്വേഷിച്ചപ്പോഴാണ് പ്രതികളെ പിടികൂടിയത്.

read also: ആളൊഴിഞ്ഞ വീടിനുള്ളിൽ പ്ലസ് ടു വിദ്യാ‍ത്ഥിനിയും യുവാവും മരിച്ച നിലയിൽ

സംഭവത്തിൽ 13 പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. യുട്യൂബിൽ നിന്നാണ് വിദ്യാർത്ഥികൾ പടക്കം ഉപയോഗിച്ച് ബോംബ് ഉണ്ടാക്കുന്നത് പഠിച്ചത്. എന്നാൽ അധ്യാപികയെ പ്രാങ്ക് ചെയ്യാൻ മാത്രം ലക്ഷ്യമിട്ടായിരുന്നുവെന്നും അധ്യാപികയ്ക്ക് പൊള്ളലേൽക്കുമെന്നും പരിക്കേൽക്കുമെന്നും കരുതിയിരുന്നില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.