23
August, 2026

A News 365Times Venture

23
Sunday
August, 2026

A News 365Times Venture

യൂറോപ്പാ ലീ​ഗ്: യുണൈറ്റഡിനെ തകർത്തെറിഞ്ഞ് സെവിയ്യ സെമിയിൽ

Date:

യൂറോപ്പാ ലീ​ഗിൽ സെവിയ്യ സെമി ഫൈനലിൽ. ഇന്നലെ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്താണ് സെവിയ്യ അവസാന നാലിൽ ഇടം നേടിയത്. യുവന്റസ്, റോമ, ബയേർ ലെവർക്യൂസൻ എന്നിവരും സെമി ഉറപ്പിച്ചു.

യുണൈറ്റഡിന്റെ ത‌ട്ടകത്തിൽ നടന്ന ആദ്യ പാദ ക്വാർട്ടറിൽ ഇരുടീമുകളും രണ്ട് ​ഗോൾ വീതം നേടി സമനില പാലിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിൽ സ്വന്തം തട്ടകത്തിൽ പോരിനിറങ്ങിയ സെവിയ്യ എതിരില്ലാത്ത മൂന്ന് ​ഗോളിന്റെ ആധികാരിക വിജയമാണ് നേടിയത്. സെവിയ്യക്കായി യുസഫ് എൽ നെസിരി രണ്ട് ​ഗോൾ നേടി. ലോയിക് ബാദെയും ഒരു ​ഗോൾ നേടി.

സ്പോർട്ടിങ് ലിസ്ബനെതിരായ രണ്ടാം പാദ മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും ആദ്യ പാദത്തിലെ വിജയമാണ് യുവന്റസിനെ തുണച്ചത്. ഫെയ്നൂർദിനോട് ആദ്യ പാദമത്സരത്തിൽ എതിരില്ലാത്ത ഒരു ​ഗോളിന് തോറ്റ റോമ, രണ്ടാം പാദത്തിൽ രണ്ടിനെതിരെ നാല് ​ഗോൾ വിജയം നേടിയാണ് സെമി സ്പോട് ഉറപ്പിച്ചത്. സെയിന്റ് ​ഗിലോസിയെ ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ അഞ്ച് ​ഗോളുകൾക്ക് തകർത്താണ് ലെവർക്യൂസൻ അവസാന നാലിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യു.പിയില്‍ 52 നേതാക്കള്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്; യോഗിയും അഖിലേഷും മായവതിയും പട്ടികയില്‍

ലഖ്‌നൗ: 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 52 രാഷ്ട്രീയ നേതാക്കള്‍ക്ക് ബുള്ളറ്റ്...