11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ ഇളവ്, ഒക്ടോബർ 31 വരെ ഉത്തരവ് മരവിപ്പിച്ച് കേന്ദ്രം

Date:


രാജ്യത്ത് ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, ടാബ്‌ലറ്റുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചു. മൂന്ന് മാസം കൂടിയാണ് ഇത്തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാനുള്ള അനുമതി നൽകിയിരിക്കുന്നത്. അതിനാൽ, ഒക്ടോബർ 31 വരെ ലൈസൻസ് ഇല്ലാതെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ ഇലക്ട്രോണിക് കമ്പനികൾക്ക് കൂടുതൽ സമയം ലഭിക്കും.

കേന്ദ്രസർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ലാപ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി നിയന്ത്രണ ഉത്തരവ് നവംബർ ഒന്ന് മുതലാണ് പ്രാബല്യത്തിലാകുക. നവംബർ ഒന്ന് മുതൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ കമ്പനികൾ കേന്ദ്രസർക്കാരിൽ നിന്നും ലൈസൻസ് എടുക്കേണ്ടതാണ്. അതിനാൽ, അംഗീകൃത ലൈസൻസ് ഉള്ള കമ്പനികൾക്ക് മാത്രമായിരിക്കും ഇന്ത്യയിൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ സാധിക്കുകയുള്ളൂ. സുരക്ഷാകാരണങ്ങൾ മുൻനിർത്തി ചൈന, കൊറിയ പോലുള്ള രാജ്യങ്ങളിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി പരമാവധി കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related