7
October, 2026

A News 365Times Venture

7
Wednesday
October, 2026

A News 365Times Venture

ഗ്രൂപ്പ് കോളുകൾ ഇനി എളുപ്പത്തിൽ ഷെഡ്യൂൾ ചെയ്യാം, പുതിയ ഫീച്ചറിന്റെ പണിപ്പുരയിൽ വാട്സ്ആപ്പ്

Date:


ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന ഫീച്ചർ വികസിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഗ്രൂപ്പ് ചാറ്റുകളിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗ്രൂപ്പ് ചാറ്റുകളിൽ കോളുകൾ ഷെഡ്യൂൾ ചെയ്തുവയ്ക്കാൻ സാധിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. ഈ ഫീച്ചർ നിലവിൽ വരുന്നതോടെ, ഗ്രൂപ്പ് കോളിനെ കുറിച്ച് ഗ്രൂപ്പിലെ അംഗങ്ങളെ മുൻകൂട്ടി അറിയിക്കാൻ സാധിക്കും.

കോളുകളെ കുറിച്ച് മുൻകൂട്ടി അറിയിക്കുന്നതിനായി ‘ഷെഡ്യൂൾ കോൾ’ എന്ന ഐക്കൺ ടാപ്പ് ചെയ്താൽ മതിയാകും. ഗ്രൂപ്പ് കോളിന് മുൻപ് എന്താവശ്യത്തിനാണ് കോൾ, ഏത് ദിവസമാണ് കോൾ തുടങ്ങിയ കാര്യങ്ങളാണ് ഷെഡ്യൂൾ ചെയ്യാൻ സാധിക്കുക. കൂടാതെ, വീഡിയോ കോളാണോ, വോയിസ് കോളാണോ തുടങ്ങിയ കാര്യങ്ങളും മറ്റ് ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കാൻ കഴിയുന്നതാണ്. ഗ്രൂപ്പ് കോളിന് 15 മിനിറ്റ് മുൻപാണ് അംഗങ്ങൾക്ക് ഷെഡ്യൂൾ ചെയ്ത കോളിനെ കുറിച്ചുള്ള അറിയിപ്പ് ലഭിക്കുക. നിലവിൽ, തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. അധികം വൈകാതെ കൂടുതൽ ആളുകളിലേക്ക് ഈ ഫീച്ചർ എത്തുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കാന്‍ വ്യാജമായി ഫോം-7 സമര്‍പ്പിച്ചു; തെലങ്കാനയില്‍ ബി.ജെ.പി ഏജന്റിനെതിരെ എഫ്.ഐ.ആര്‍

ഹൈദരാബാദ്: വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിനായി വ്യാജമായി ഫോം ഏഴ്...