ഈ പാസ്‌വേഡുകളാണ് നിങ്ങളുടേതെങ്കിൽ ഹാക്കർമാരുടെ പണി എളുപ്പമാകും! ഉപയോഗിക്കാൻ പാടില്ലാത്ത 20 പാസ്‌വേഡുകളെ കുറിച്ച് അറിയൂ
വിരൽത്തുമ്പിൽ വിവരങ്ങൾ ലഭിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ പാസ്‌വേഡുകളുടെ പ്രാധാന്യം വളരെ വലുതാണ്. വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ അക്കൗണ്ടുകളെല്ലാം പാസ്‌വേഡുകൾ ഉപയോഗിച്ച് ലോക്ക് ചെയ്യേണ്ടതുണ്ട്. വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ, പാസ്‌വേഡുകൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. സ്മാർട്ട്ഫോണുകൾക്ക് മുതൽ ഗൂഗിൾ പേ പോലെയുള്ള പേയ്മെന്റ് ആപ്പുകൾക്ക് വരെ പാസ്‌വേഡ് നിർബന്ധമാണ്.
സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കും മറ്റും ലോഗിൻ ചെയ്യാൻ എല്ലാവരും പാസ്‌വേഡ് സെറ്റ് ചെയ്തിട്ടുണ്ടാകും. ഈ പാസ്‌വേഡ് ഹാക്കർമാരുടെ കൈകളിൽ എത്തിയാൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്. അതിനാൽ, പാസ്‌വേഡുകൾ സെറ്റ് ചെയ്യുന്നതിൽ ഒരു വിട്ടുവീഴ്ചയും വരുത്താൻ പാടുള്ളതല്ല. ഭൂരിഭാഗം ആളുകൾക്കും എളുപ്പത്തിൽ ഓർത്തുവയ്ക്കാൻ കഴിയുന്ന പാസ്‌വേഡുകൾ ഹാക്കർമാർക്ക് സെക്കന്റുകൾക്കകം സ്വന്തമാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത 20 പാസ്‌വേഡുകൾ ഏതൊക്കെയെന്ന് അറിയാം.
- admin
- 123
- 12345
- 1234
- 123455
- 12345678
- 123456789
- Aa123456
- 12345678901
- unknown
- password
- 1234567
- 12345678910
- 123123
- 111111
- 654321
- 000000
- 111
- qwerty
- admin123