11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് നേരെ വീണ്ടും വധശ്രമം നടന്നതായി റിപ്പോര്‍ട്ട്

Date:

മോസ്‌കോ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് നേരെ വീണ്ടും വധശ്രമം നടന്നതായി റിപ്പോര്‍ട്ട്. എന്നാൽ എപ്പോഴാണ് വധശ്രമം നടന്നതെന്ന് വ്യക്തമല്ല.

പുടിൻ തന്‍റെ ഓഫീസിൽ നിന്ന് ഔദ്യോഗിക വസതിയിലേക്ക് പോകുമ്പോൾ അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ മുന്‍ഭാഗത്ത് എന്തോ വന്നിടിക്കുകയായിരുന്നു. തുടർന്ന് പുടിന്‍റെ വാഹനത്തിൽ നിന്ന് പുക ഉയർന്നു. അപകട മുന്നറിയിപ്പിനെ തുടർന്ന് പുടിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രസിഡന്‍റിന് പരിക്കേറ്റിട്ടില്ലെന്നും, സംഭവവുമായി ബന്ധപ്പെട്ട് കുറച്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

പുടിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിരവധി കിംവദന്തികൾ ഉയരുന്നതിനിടെയാണ് വധശ്രമത്തിന്‍റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തനിക്കെതിരെ കുറഞ്ഞത് അഞ്ച് വധശ്രമങ്ങളെങ്കിലും നടന്നിട്ടുണ്ടെന്ന് പുടിൻ തന്നെ നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related