മെക്സിക്കോ: മെക്സിക്കോയിൽ സാന്‍ മിഗുവല്‍ ടോട്ടോലപാന്‍ നഗരത്തിൽ നടന്ന ക്രിമിനൽ സംഘത്തിന്റെ വെടിയേറ്റ് മേയർ ഉൾപ്പെടെ 18 പേർ മരിച്ചു. മേയര്‍ കോണ്‍റാഡോ മെന്‍ഡോസയാണ് വെടിയേറ്റു മരിച്ചത്. മെന്‍ഡോസയുടെ പിതാവും മുന്‍ മേയറുമായ ജുവാന്‍ മെന്‍ഡോസയുള്‍പ്പെടെയുള്ള മറ്റുനഗരസഭാ അധികൃതരും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലോസ് ടെക്വിലറോസ് എന്ന ക്രിമിനല്‍ സംഘം ഏറ്റെടുത്തു.
സാന്‍ മിഗുവല്‍ ടോട്ടോലപാനിലെ സിറ്റി ഹാളിലേക്ക് ഇരച്ചെത്തിയ ക്രിമിനൽ സംഘം തുരുതുരെ വെടിവയ്ക്കുകയായിരുന്നു. കെട്ടിടത്തിന്റെ ചുമരുകളിൽ നിരവധി വെടിയുണ്ടകളുടെ പാടുകളുണ്ട്. മരിച്ചവരിൽ പൊലീസ് ഉദ്യോഗസ്ഥരും കൗൺസിൽ പ്രവർത്തകരുമുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി മെക്സിക്കോയില്‍ തുടര്‍ച്ചയായി ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.