10
July, 2025

A News 365Times Venture

10
Thursday
July, 2025

A News 365Times Venture

ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഷാർജ

Date:

ഷാർജ: ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ. മാർച്ച് 1 മുതൽ 31 വരെ 50 ശതമാനം ഇളവ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇളവിന് പുറമെ വാഹനങ്ങൾ പിടിച്ചെടുക്കൽ, ബ്ലാക്ക് പോയിന്റുകൾ എന്നിവയും ഒഴിവാക്കുമെന്ന് ഷാർജ പ്രഖ്യാപിച്ചു.

ഗുരുതര നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴയ്ക്ക് ഇളവ് ബാധകമല്ല. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുക, ലൈസൻസില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ചേസിസോ മാറ്റുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. 80 കിലോമീറ്ററിലധികമുള്ള പരമാവധി വേഗപരിധി സംബന്ധിച്ച നിബന്ധനകളുടെ ലംഘനം, ഓവർടേക്ക് ചെയ്യുന്നതിന് അനുമതിയില്ലാത്ത ഇടങ്ങളിൽ ട്രക്ക് ഡ്രൈവർമാർ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നതിന് ചുമത്തിയിട്ടുള്ള പിഴ തുകകൾ എന്നിവയ്ക്കും ഇളവ് ലഭിക്കില്ല.

പദ്ധതിയുടെ പ്രയോജനം എല്ലാവരും വിനിയോഗിക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related