19
July, 2025

A News 365Times Venture

19
Saturday
July, 2025

A News 365Times Venture

ഡയറി ഫാമിൽ സ്‌ഫോടനം: 18,000 പശുക്കൾ ചത്തു

Date:

Over 18,000 cows die in explosion: ടെക്‌സാസിലെ ഡയറിഫാമിൽ സ്‌ഫോടനം. 18000 പശുക്കൾ ചത്തു. യുഎസിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും മാരകമായ സ്‌ഫോടനമാണിതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫാമിന്റെ ഉടമസ്ഥതയിലുള്ള കുടുംബം സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കാസ്ട്രോ കൗണ്ടി ഷെരീഫ് ഓഫീസ് പങ്കിട്ട ചിത്രങ്ങളിൽ തീജ്വാലകൾ കെട്ടിടത്തിലൂടെ മുകളിലേക്ക് പോകുന്ന കാണാം. തീപിടിച്ച കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഒരാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തിയിട്ടുണ്ട്.

പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കുമായി ഫാമിലേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടിരിക്കുകയാണ്. ഓരോ വർഷവും ലക്ഷക്കണക്കിന് മൃഗങ്ങളെ കൊല്ലുന്ന തരത്തിലുള്ള ഇത്തരത്തിലുള്ള തീപിടുത്തം തടയാൻ ഫെഡറൽ നിയമങ്ങൾ ആവശ്യപ്പെടുമെന്ന്  യുഎസിലെ ഏറ്റവും പഴയ മൃഗസംരക്ഷണ ഗ്രൂപ്പുകളിൽ ഒന്നായ അനിമൽ വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related