18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബു ഹുസൈൻ കൊല്ലപ്പെട്ടു

Date:

ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബു ഹുസൈൻ അൽ ഖുറാഷിയെ തുർക്കി രഹസ്യാന്വേഷണ സേന വധിച്ചതായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ അറിയിച്ചു. “ഇന്നലെ സിറിയയിൽ തുർക്കി ദേശീയ രഹസ്യാന്വേഷണ സംഘടന നടത്തിയ ഒരു ഓപ്പറേഷന്റെ ഭാഗമായി ബു ഹുസൈൻ അൽ ഖുറാഷിയെ വധിച്ചു,” എർദോഗൻ ടിആർടി ടർക്ക് ബ്രോഡ്കാസ്റ്ററിന് നൽകിയ അഭിമുഖത്തിൽ തയ്യിപ് പറഞ്ഞു. രഹസ്യാന്വേഷണ സംഘടന ഖുറാഷിയെ ഏറെക്കാലമായി പിന്തുടരുകയായിരുന്നു. തുർക്കി പിന്തുണയുള്ള വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള വടക്കൻ സിറിയൻ പട്ടണമായ ജൻദാരിസിലാണ് റെയ്ഡ് നടന്നത്. അതേസമയം വിഷയത്തിൽ സിറിയൻ നാഷണൽ ആർമി ഇതുവരെ പ്രതികരിച്ചിട്ടില്ല.

സംഭവശേഷം പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചു. തെക്കൻ സിറിയയിൽ നടന്ന ഓപ്പറേഷനിൽ മുൻ ഐഎസ് നേതാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് 2022 നവംബറിൽ അൽ ഖുറാഷിയെ ഐഎസ് നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. 2014-ൽ ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിലെയും സിറിയയിലെയും വിവിധ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും, തലവനായ അബൂബക്കർ അൽ-ബാഗ്ദാദി പ്രദേശത്ത് ഇസ്ലാമിക ഖിലാഫത്ത് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ സിറിയയിലെയും ഇറാഖിലെയും യുഎസ് പിന്തുണയുള്ള സേനയുടെയും ഇറാന്റെയും റഷ്യയുടെയും വിവിധ അർദ്ധസൈനികരുടെ പിന്തുണയുള്ള സിറിയൻ സേനയുടെയും പ്രചാരണത്തിന് ശേഷം ഐഎസിന് പ്രദേശത്തുന്നതായിരുന്ന ആധിപത്യം നഷ്ടപ്പെട്ടിരുന്നു.

സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്‌ഡിഎഫ്) എന്നറിയപ്പെടുന്ന കുർദിഷ് നേതൃത്വത്തിലുള്ള സഖ്യത്തിനൊപ്പം യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യം ഇപ്പോഴും സിറിയയിൽ ഐഎസ് ഉദ്യോഗസ്ഥർക്കെതിരെ റെയ്‌ഡുകൾ നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related