17
July, 2025

A News 365Times Venture

17
Thursday
July, 2025

A News 365Times Venture

ഹമാസ് കൊലപ്പെടുത്തിയ മകളെ കണ്ടെത്താൻ സഹായിച്ചത് ഐഫോണും ആപ്പിൾ വാച്ചും; നൊമ്പരമായി പിതാവിന്റെ വാക്കുകൾ

Date:


ഇസ്രായേലിൽ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനു പിന്നാലെ കാണാതായ മകളെ തിരഞ്ഞിറങ്ങിയ പിതാവിന് വഴികാട്ടിയായത് മകളുടെ ഐഫോണും ആപ്പിൾ വാച്ചും. ഇസ്രായേലി–അമേരിക്കൻ യുവതി ഡാനിയേലയുടെ പിതാവ് ഇയാൽ വാൾഡ്മാനാണ്, ഫോണിലെ ട്രാക്കിങ് സംവിധാനവും ആപ്പിൾ വാച്ചും ഉപയോഗിച്ച് മകളെ കണ്ടെത്തിയത്.

ബിസിനസുകാരനും കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ഉത്പന്നങ്ങളുടെ ബഹുരാഷ്ട്ര വിതരണക്കാരായ മെല്ലനോക്‌സിന്റെ സ്ഥാപകനുമായ പിതാവ് ഇയാൽ വാൾഡ്‌മാൻ ആണ് മകളെ തേടി ഇസ്രായേലിൽ എത്തിയത്. ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ 260 മൃതദേഹങ്ങൾ കണ്ടെത്തിയ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവൽ വേദിയിൽ സുഹൃത്ത് നൊവാം ഷായിക്കൊപ്പം ഡാനിയേലയുമുണ്ടായിരുന്നു.

Also read-‘വിദേശികള്‍ ഞങ്ങളുടെ അതിഥികള്‍, അവരെ വിട്ടയയ്ക്കും, പക്ഷേ…’; ഗാസയിലെ 200ലധികം ബന്ദികളെക്കുറിച്ച് ഹമാസ്

തന്റെ മകളെ ഹമാസ് പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായിരിക്കാം എന്നാണ് വാൾഡ്‌മാൻ ആദ്യം വിചാരിച്ചത്. ആക്രമണം നടന്ന് നാല് ദിവസത്തിന് ശേഷം, ഒക്ടോബർ 11 നാണ്, ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയവരുടെ കൂട്ടത്തിൽ ഡാനിയേലയും അവളുടെ സുഹൃതത്ത് നോം ഷായും ഉണ്ടെന്ന് അദ്ദേഹം മനസിലാക്കിയത്.

”ഇസ്രയേലിൽ വന്നിറങ്ങി മൂന്നു മണിക്കൂറിനുള്ളിൽ ഞാൻ ഈ മേഖലയിലെത്തി. അവിടെ ഡാനിയേലയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി. കാറിനുള്ളിലുണ്ടായിരുന്ന ചില സാധനങ്ങൾ ഡാനിയേലയുടേതായിരുന്നു. മാത്രമല്ല, ആക്രമണ സമയത്ത് അവളുടെ ഫോണിൽനിന്ന് ഞങ്ങൾക്ക് എമർജൻസി കോൾ വന്നിരുന്നു. ആ സംവിധാനം ഉപയോഗിച്ചു പരിശോധന നടത്തി വാഹനം അവരുടേതാണെന്ന് ഉറപ്പിച്ചു”, ഇയാൽ വാൾഡ്‌മാൻ പറഞ്ഞു.

Also read- മുസ്ലീം ബാലൻ അമേരിക്കയിൽ കുത്തേറ്റ് മരിച്ചു; ഇസ്രായേൽ-ഹമാസ് യുദ്ധത്തിലെ വിദ്വേഷമെന്ന് സൂചന

ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തിലാണ് മരണം സംഭവിച്ചത് എന്ന് വാൾഡ്‌മാന് വ്യക്തമായി. സായുധരായ ആളുകൾ ചുറ്റിലും നിന്ന് വെടിയുതിർത്തതിന്റെ എല്ലാ സൂചനകളും കാറിലുണ്ടായിരുന്നു. ഏറ്റവും കുറഞ്ഞത് മൂന്നു തോക്കുകളെങ്കിലും ഉപയോഗിച്ച് വെടിയുതിർത്തു എന്ന കാര്യം പരിശോധിച്ചപ്പോൾ വ്യക്തമായെന്നും വാൾഡ്മാൻ പറഞ്ഞു.

സംഗീത വേദിയിൽ ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തിനു പിന്നാലെ ഡാനിയേലയും നൊവാമും ഇവർക്കൊപ്പമുണ്ടായിരുന്ന ചില സുഹൃത്തുക്കളും വെള്ള ടൊയോട്ട കാറിൽ കയറി രക്ഷപ്പെടാൻ ശ്രമം നടത്തിയെന്നും പക്ഷേ, വാഹനം വളഞ്ഞ ഹമാസ് സായുധ സംഘം ഇവരെ കൊലപ്പെടുത്തിയെന്നാണ് മനസിലാക്കാൻ സാധിച്ചതെന്നും വാൾഡ്മാൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related