ഹമാസിന് ദശലക്ഷക്കണക്കിന് ഡോളര്‍ ധന സഹായം നല്‍കിയിരുന്ന സുബി ഫര്‍വാന കൊല്ലപ്പെട്ടു


ടെല്‍ അവീവ് : ഹമാസിന് ദശലക്ഷക്കണക്കിന് ഡോളര്‍ ധന സഹായം നല്‍കിയിരുന്ന സുബി ഫര്‍വാന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.
തെക്കന്‍ ഗാസയില്‍ റാഫയ്ക്കടുത്തുണ്ടായ വ്യോമാക്രമണത്തിലാണ് സുബി ഫര്‍വാന കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സും, ഷിന്‍ ബെറ്റും അറിയിച്ചു.

ഹമാസ് ഗ്രൂപ്പിന്റെ ഫണ്ട് ശേഖരണത്തിനും കറന്‍സി വിനിമയത്തിനും പിന്നിലെ പ്രധാന വ്യക്തിയാണ് ഫര്‍വാന. ഹമാസിന് വന്‍തോതില്‍ ഫണ്ടുകള്‍ ഫര്‍വാനയും സഹോദരനും കൈമാറാറുണ്ടായിരുന്നു. ഇറാനില്‍ നിന്നും മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നുമാണ് ഈ പണം ഫര്‍വാനയ്ക്ക് ലഭിച്ചിരുന്നതെന്ന് ഇസ്രായേലി സുരക്ഷാ സേനയുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫര്‍വാനയും സഹോദരനും ഹമാസിന് ദശലക്ഷക്കണക്കിന് ഡോളര്‍ കൈമാറിയതായും ഇസ്രായേലി സുരക്ഷാ സേന വ്യക്തമാക്കി.