9
October, 2026

A News 365Times Venture

9
Friday
October, 2026

A News 365Times Venture

ഇറാനിൽ സുലൈമാനിയുടെ ശവകുടീരത്തിന് സമീപം ഇരട്ട സ്ഫോടനം: നൂറിലധികം പേർ കൊല്ലപ്പെട്ടു

Date:


ടെഹ്റാൻ: ഇറാനിലെ കെർമാനിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 188 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ മുന്‍ സൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് അടുത്തായാണ് രണ്ട് സ്ഫോടനങ്ങൾ നടന്നത്. സുലൈമാനി കൊല്ലപ്പെട്ടതിന്റെ നാലാം വാർഷികത്തിലാണ് ഇരട്ട സ്ഫോടനമുണ്ടായത്.

ആദ്യത്തെ സ്ഫോടനം സുലൈമാനിയുടെ ശവകുടീരത്തിൽ നിന്ന് 700 കിലോമീറ്റർ അകലെയായും രണ്ടാം സ്ഫോടനം ഒരു കിലോമീറ്റർ അകലെയായുമാണ് നടന്നത്. സുലൈമാനിയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ഒത്തുകൂടിയവരാണ് കൊല്ലപ്പെട്ടവരിൽ അധികവും. സ്ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് സ്യൂട്ട്‌കേസുകള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

ആദ്യ സ്‌ഫോടനം പ്രാദേശിക സമയം ഉച്ചക്ക് ശേഷം 2.50- ഓടെയും രണ്ടാമത്തേത് 15 മിനിറ്റുകള്‍ക്ക് ശേഷവുമാണ് നടന്നത്. ആദ്യ സ്ഫോടനത്തിൽ പരിക്കേറ്റവരെ സഹായിക്കാൻ മറ്റ് തീർത്ഥാടകർ എത്തിയപ്പോഴാണ് രണ്ടാമത്തെ സ്ഫോടനം നടന്നതെന്ന് ഇറാൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി പറഞ്ഞു.

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൽ സേവനമനുഷ്ഠിച്ച ഇറാനിയൻ സൈനിക ഉദ്യോഗസ്ഥനായിരുന്നു ഖാസിം സുലൈമാനി. 2020-ൽ ബാഗ്ദാദ് വിമാനത്താവളത്തിൽ യുഎസ് ഡ്രോൺ ആക്രമണത്തിലാണ് ഇറാന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടത്. സുലൈമാനിയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുക്കുകയും ചെയ്തിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സി.ജെ.പി പ്രതിഷേധത്തിനായി പോയ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു

  ഭോപ്പാല്‍: ഒക്ടോബര്‍ പത്തിന് നടക്കാനിരിക്കുന്ന സി.ജെ.പി പ്രതിഷേധത്തിന് പുറപ്പെട്ട പൂനെയില്‍...

അംബാനിയാണോ ഇന്ത്യയുടെ മുതലാളി? സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് നിഷേധിക്കുന്നതില്‍ എലോണ്‍ മസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനത്തിനുള്ള ലൈസന്‍സ്...

ഇസ്രഈലുമായി ബന്ധം പുനസ്ഥാപിക്കുന്നു: കൊളംബിയയില്‍ പ്രതിഷേധറാലി

ബൊഗോട്ട: ഇസ്രഈലുമായി കൈകോര്‍ക്കാനുള്ള കൊളംബിയയിലെ തീവ്ര വലതുപക്ഷ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത്...