12
July, 2025

A News 365Times Venture

12
Saturday
July, 2025

A News 365Times Venture

രണ്ട് ദിവസമായി ഉണ്ടായ അസാധാരണ പൊട്ടിത്തെറി: ഇസ്രയേലിനെ പേടിച്ച് മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച് ലബനണിലെ ജനങ്ങള്‍

Date:


ബെയ്‌റൂട്ട്: രണ്ട് ദിവസമായുണ്ടായ അസാധാരണ പൊട്ടിത്തെറികളുടെ പശ്ചാത്തലത്തില്‍ മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാന്‍ ഭയക്കുകയാണ് ലബനണിലെ ജനങ്ങള്‍. ഭീതിയിലായ ജനങ്ങള്‍ മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിക്കുകയാണ്. ആരും ആലോചിക്കുക പോലും ചെയ്യാത്ത പേജറുകള്‍, വാക്കിടോക്കി എന്നീ വയര്‍ലെസ് ഉപകരണങ്ങള്‍ സ്‌ഫോടനത്തിനായി ഉപയോഗിക്കപ്പെട്ട സാഹചര്യത്തിലാണ് ആളുകള്‍ ഫോണിനെ ഭയക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ലബനണെ പിടിച്ചു കുലുക്കിയ സ്‌ഫോടന പരമ്പര നടന്നത്. ആദ്യമുണ്ടായ പേജര്‍ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 2800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലത്തെ വോക്കി ടോക്കി സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. 450 പേര്‍ക്ക് പരിക്കേറ്റു. പേജര്‍ സ്‌ഫോടത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിലും സ്‌ഫോടനമുണ്ടായി.

ഇതുവരെ പ്രയോഗിക്കാത്ത പല ശേഷികളും ഇസ്രയേലിന് ഉണ്ടെന്ന് സൈനിക മേധാവി പ്രതികരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എല്ലാം രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ പദ്ധതിയെന്ന ആരോപണം ഇസ്രയേല്‍ ഇതുവരെ നിഷേധിച്ചിട്ടില്ല. അതേസമയം പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. അസാധാരണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ അടിയന്തര യോഗം വിളിച്ചു. സാധാരണ മനുഷ്യര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ സ്‌ഫോടകവസ്തു നിറയ്ക്കുന്നതിനെ ഐക്യരാഷ്ട്രസഭ അപലപിച്ചു.

തായ്‌വാനില്‍ നിന്ന് ഇറക്കുമതി ചെയ്ത 3000 പേജറുകളാണ് ആദ്യ ഘട്ടത്തില്‍ പൊട്ടിത്തെറിച്ചത്. ഇന്നലെ പൊട്ടിത്തെറിച്ച വാക്കി ടോക്കികളാകട്ടെ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്. നിരവധി ഇലക്ട്രോണിക് വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ ഹിസ്ബുല്ല ഇറക്കുമതി ചെയ്തിരുന്നു. ഹിസ്ബുല്ല വാര്‍ത്താവിനിമയത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് സ്‌ഫോടക വസ്തുക്കള്‍ കയറ്റിവിട്ടാണ് പൊട്ടിത്തെറി നടത്തിയത്. അതെങ്ങനെ കഴിഞ്ഞു എന്നതാണ് ഇനി വെളിപ്പെടാനുള്ളത്. പേജറുകള്‍ കൊണ്ടുവന്ന കണ്ടെയിനറുകള്‍ എവിടെയെങ്കിലും വച്ച് തടഞ്ഞുനിര്‍ത്തി സ്‌ഫോടകവസ്തു നിറച്ചതാവാം എന്നാണ് ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന സംശയം. ഇപ്പോള്‍ വരുന്ന വിവരം വ്യാജ കമ്പനി തന്നെ മൊസാദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച് അവിടെ വച്ചു തന്നെ സ്‌ഫോടക വസ്തു നിറച്ചു എന്നാണ്. ഇന്നലെ സോളാര്‍ ബാറ്ററികളും കാര്‍ ബാറ്ററികളും കൂടി പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related