15
July, 2025

A News 365Times Venture

15
Tuesday
July, 2025

A News 365Times Venture

ഹിസ്ബുള്ള തലവനെ ഇസ്രായേല്‍ വധിച്ചതോടെ താമസസ്ഥലം മാറ്റി ഇറാന്റെ സുപ്രീം ലീഡറായ അയതൊള്ള അലി ഖമേനി

Date:


ടെഹ്‌റാന്‍: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലേക്ക് വ്യോമാക്രമണം നടത്തി ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസറുള്ളയെ വധിച്ചതായി ഇസ്രായേല്‍ സ്ഥിരീകരിച്ചതോടെ സുപ്രീം ലീഡറിന്റെ സുരക്ഷ പതിന്മടങ്ങാക്കി വര്‍ദ്ധിപ്പിച്ച് ഇറാന്‍. അയതൊള്ള അലി ഖമേനി ആണ് ഇറാന്റെ സുപ്രീംലീഡര്‍ പദവിയിലുള്ളത്. നസറുള്ളയുടെ കൊലപാതകം സ്ഥിരീകരിച്ച് ഐഡിഎഫ് രംഗത്തെത്തിയതോടെ ഇറാന്റെ സുപ്രീംലീഡറെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

രാജ്യത്തിന്റെ പരമോന്നത പദവി കൈകാര്യം ചെയ്യുന്ന ഖമേനിയുടെ സുരക്ഷ പതിന്മടങ്ങായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇറാന്റെ പിന്തുണയോടെ ലെബനനില്‍ പ്രവര്‍ത്തിച്ചിരുന്ന ഹിസ്ബുള്ളയുടെ തലവനെ ഇസ്രായേല്‍ ചാരമാക്കിയ പശ്ചാത്തലത്തിലാണ് ഇറാന്‍ സുപ്രീംലീഡറുടെ താമസസ്ഥലം മാറ്റിയത്. ഇസ്രായേലിലേക്ക് ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങളില്‍ ഇറാന്റെ ഗൂഢാലോചനയും ഉണ്ടായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു ഹസ്സന്‍ നസറുള്ളയെ ഇസ്രായേല്‍ വധിച്ചത്. ബെയ്‌റൂട്ടിലേക്ക് നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ സുപ്രധാന കേന്ദ്രങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തിരുന്നു. ഈ ആക്രമണത്തിലാണ് നസറുള്ളയും വധിക്കപ്പെട്ടത്. കഴിഞ്ഞ 32 വര്‍ഷമായി ഹിസ്ബുള്ളയെ നയിച്ചിരുന്നത് നസറുള്ളയായിരുന്നു. ഹിസ്ബുള്ള തലവന്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ തന്നെ ഇറാന്റെ സുപ്രീംലീഡര്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ഇതിന് പിന്നാലെയാണ് സുപ്രീം ലീഡര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇറാന്റെ പരമോന്നത നേതാവിന് ഒരു സന്ദേശം നല്‍കാനുണ്ടെന്നും ഉടന്‍ തന്നെ അത് പുറത്തുവടുമെന്നുമാണ് നിലവില്‍ ഇറാന്‍ അധികൃതര്‍ അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related