പുത്തൻ കാറുകളുടെ ലോഞ്ചിംഗ് ആഘോഷിക്കുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ മഹീന്ദ്രയുടെ അഞ്ച് പുതിയ മോഡലുകളാണ് എത്തുന്നത്. ഇവയിൽ ചിലത് വിപണിയിൽ എത്തിയിട്ടുണ്ട്. മറ്റുള്ളവയ്ക്കായി കാത്തിരിപ്പ് തുടരുകയാണ് വാഹനപ്രേമികൾ. മഹീന്ദ്രയിൽ നിന്നെത്തുന്ന പുതുമുഖങ്ങളെ കുറിച്ച് കൂടുതൽ അറിയാം.
എക്സ്.യു.വി 700, സ്കോർപിയോ എൻ, പുതിയ എക്സ്.യു.വി 400 എന്നിവ ഇതിനോടകം വിപണിയിൽ എത്തിയിട്ടുണ്ട്. മഹീന്ദ്ര താർ 5- ഡോർ, മഹീന്ദ്ര ബെറെലോ നിയോ പ്ലസ്, മഹീന്ദ്ര ഇ20 എൻ.എക്സ്.ടി, മഹീന്ദ്ര ഇ- കെ.യു.വി 100, മഹീന്ദ്ര എക്സ്.യു.വി 500 എന്നീ മോഡലുകളും അധികം വൈകാതെ വിപണിയിലെത്തുമെന്ന് കമ്പനി സൂചന നൽകിയിട്ടുണ്ട്. പുറത്തിറങ്ങിയ കാലം മുതൽ ഹിറ്റായ പതിപ്പാണ് താറിന്റെ 5- ഡോർ. മഹീന്ദ്ര ടി.യു.വി 300- ന്റെ പ്ലാറ്റ്ഫോമിലാണ് ലോംഗ്- വീൽബേസുമായി ബെലേറോ നിയോ പ്ലസ് ഒരുക്കുന്നത്.