30
September, 2026

A News 365Times Venture

30
Wednesday
September, 2026

A News 365Times Venture

മോട്ടോറോള എഡ്ജ് 40 നിയോ: മിഡ് റേഞ്ച് സെഗ്മെന്റിലെ ഈ ഹാൻഡ്സെറ്റുകളെ കുറിച്ച് കൂടുതൽ അറിയൂ

Date:


മിഡ് റേഞ്ച് സെഗ്മെന്റിൽ 5ജി സ്മാർട്ട്ഫോൺ തിരയുന്നവരെ ലക്ഷ്യമിട്ട് പുതിയ ഹാൻഡ്സെറ്റുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോള. ഇത്തവണ മോട്ടോറോള എഡ്ജ് 40 നിയോ 5ജി ഹാൻഡ്സെറ്റാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. 5ജി ഹാൻസെറ്റിനൊപ്പം, അത്യാധുനിക ഫീച്ചറുകളും മോട്ടോറോള എഡ്ജ് 40 നിയോ 5ജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയാം.

6.55 ഇഞ്ച് പി-ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 144 ഹെർട്സ് റിഫ്രഷ് റേറ്റും, 1080×2400 പിക്സൽ റെസലൂഷനും ലഭ്യമാണ്. ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. മീഡിയടെക് ഡെമൻസിറ്റി 7030 ചിപ്സെറ്റിന്റെ കരുത്തിലാണ് സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 170 ഗ്രാം മാത്രമാണ് സ്മാർട്ട്ഫോണിന്റെ ഭാരം.

50 മെഗാപിക്സൽ വൈഡ് ആംഗിൾ പ്രൈമറി ക്യാമറ, 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,600 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന മോട്ടോറോള എഡ്ജ് 40 നിയോ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 22,999 രൂപ മുതലാണ് ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ കൈയേറ്റക്കാരുടെ ആക്രമണങ്ങള്‍; നൂറിലധികം അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചു

ജെറുസലേം: വടക്കന്‍ വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ഗ്രാമത്തില്‍ നൂറിലധികം വരുന്ന അനധികൃത...