സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 47,120 രൂപയായി. ഒരു ഗ്രാമിന് 40 രൂപ വർദ്ധിച്ച്, 5,890 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവില ഉള്ളത്. ആഗോളതലത്തിൽ സ്വർണവില ലാഭത്തിലാണ് ഉള്ളത്. ഇതിനു മുൻപ് ഡിസംബർ നാലാം തീയതിയാണ് സ്വർണവില സർവ്വകാല റെക്കോഡിൽ എത്തിയത്. ഒരു പവൻ സ്വർണത്തിന് 47,080 രൂപയും, ഗ്രാമിന് 5,885 രൂപയുമാണ് അന്നത്തെ നിരക്ക്.
ഡിസംബർ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് പതിമൂന്നാം തീയതിയാണ്. ഒരു പവൻ സ്വർണത്തിന് 45,320 രൂപയും, ഗ്രാമിന് 5,665 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. ആഗോളതലത്തിൽ ട്രോയ് ഔൺസിന് 20.57 ഡോളർ ഉയർന്ന് 2,086.77 ഡോളർ എന്നതാണ് നിലവാരം. അടുത്ത വർഷം ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രഖ്യാപനം, യുദ്ധ പ്രതിസന്ധി തുടങ്ങിയ ഘടകങ്ങളാണ് സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 80.70 രൂപയും, 8 ഗ്രാമിന് 645.60 രൂപയുമാണ് ഇന്നത്തെ വില നിലവാരം.