20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

ഉപഭോക്താക്കൾക്ക് ജിയോയുടെ ന്യൂ ഇയർ സമ്മാനം! കിടിലൻ ഓഫർ പ്രഖ്യാപിച്ചു

Date:



പുതുവർഷം എത്താറായതോടെ ഉപഭോക്താക്കൾക്ക് ഗംഭീര കിഴിവുകൾ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. വാർഷിക പ്ലാനിൽ അധിക വാലിഡിറ്റി പ്രഖ്യാപിച്ചാണ് ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്. ഇതോടെ, വാർഷിക പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് 365 ദിവസത്തിൽ കൂടുതൽ വാലിഡിറ്റി ലഭിക്കുന്നതാണ്. ജിയോയുടെ പുതുവത്സര സമ്മാനത്തെ കുറിച്ച് കൂടുതൽ അറിയാം.

365 ദിവസം വാലിഡിറ്റി നൽകുന്ന ജിയോയുടെ വാർഷിക പ്ലാനിന്റെ നിരക്ക് 2,999 രൂപയാണ്. പുതുവത്സരത്തോടനുബന്ധിച്ച് 24 ദിവസം കൂടി അധിക വാലിഡിറ്റിയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഇതോടെ, 2,999 രൂപയ്ക്ക് റീചാർജ് ചെയ്താൽ 389 ദിവസം വരെ വാലിഡിറ്റി ലഭിക്കും. ഇതിനായി 24 ദിവസത്തെ വാലിഡിറ്റി വൗച്ചർ നൽകുന്നതാണ്. വൗച്ചർ ആക്ടിവേറ്റ് ചെയ്യുന്നതോടുകൂടി ഉപഭോക്താക്കൾക്ക് 2.5 ജിബി ഡാറ്റയും ലഭിക്കുന്നതാണ്.

Also Read: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ! പവന് ‘പൊന്നും വില’

ഈ പ്ലാനിന് കീഴിൽ അൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 100 സൗജന്യ എസ്എംഎസ് എന്നിവയും ലഭ്യമാണ്. കൂടാതെ, ഈ പ്ലാനിലെ വരിക്കാർക്ക് ജിയോടിവി, ജിയോസിനിമ, ജിയോകൗഡ് എന്നിവ ആക്സിസ് ചെയ്യാൻ കഴിയും. അതേസമയം, ഈ പ്ലാനിന് കീഴിൽ ജിയോസിനിമയുടെ  പ്രീമിയം സബ്സ്ക്രിപ്ഷൻ പതിപ്പ് ലഭിക്കുകയില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭിക്കണമെങ്കിൽ ജിയോപോർട്ടൽ വഴി 1,499 രൂപയ്ക്ക് റീചാർജ് ചെയ്യേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുസ്‌ലിങ്ങളെ കടയില്‍ പ്രവേശിപ്പിച്ചാല്‍ കടയ്ക്ക് തീയിടും; ബംഗാളില്‍ ചായക്കടക്കാരന് അജ്ഞാത സംഘത്തിന്റെ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിം ബര്‍ധമാനില്‍ മുസ്ലിം കസ്റ്റേമേഴ്സിന് ചായ നല്‍കിയതിന്റെ...

വിജയിയുടെ ഭരണത്തെ വിലയിരുത്താന്‍ സമയമായിട്ടില്ല; ഒരു വര്‍ഷത്തെ സമയം നല്‍കാമെന്ന് പ്രകാശ് രാജ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് നടനും...

മോദിയുടെ ജന്മദിനത്തില്‍ കോലം കത്തിച്ച് പ്രതിഷേധിച്ചു; 21 കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമരം...

ഐ.ഡി.എസ്.എഫ്.കെയിലെ സിനിമാ വിലക്ക്: കേന്ദ്രത്തിനെതിരെ കേരളം; തീരുമാനം പുനപരിശോധിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയായ ഐ.ഡി.എസ്.എഫ്.കെയിൽ 31 സിനിമകൾക്ക് ഒരു കാരണവും...