23
April, 2026

A News 365Times Venture

23
Thursday
April, 2026

A News 365Times Venture

‘നിങ്ങളുടെ അമ്മ കരയുമ്പോഴും കാണണം ഈ പക്ഷം ചേരൽ ഒക്കെ’: വിമർശനവുമായി അഭിരാമി

Date:


ദിവസങ്ങള്‍ക്ക് മുന്‍പ് അമൃത സുരേഷിന്റെ മുന്‍ഭര്‍ത്താവും നടനുമായ ബാല അമൃതയ്ക്കും അഭിരാമിക്കുമെതിരെ രംഗത്തെത്തിയിരുന്നു. അമൃതയില്‍ ജനിച്ച തന്റെ കുഞ്ഞിനെ ഇവര്‍ കാണാന്‍ അനുവദിക്കുന്നില്ല എന്നും കുട്ടിയെ തന്നില്‍ നിന്ന് അകറ്റുകയാണ് എന്നും ബാല പറഞ്ഞിരുന്നു. അഭിരാമിക്കെതിരേയും മോശം പരാമർശം ആയിരുന്നു ബാല നടത്തിയത്. ഇതിന് മറുപടി നൽകുകയാണ് അഭിരാമി ഇപ്പോൾ. . പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും എന്ന് അഭിരാമി സുരേഷ് പറഞ്ഞു. തന്റ ഫേസ്ബുക്കില്‍ ആയിരുന്നു അഭിരാമിയുടെ പ്രതികരണം. സത്യം സ്വര്‍ണപത്രമിട്ട് മൂടിയാലും പുറത്തു വരും എന്നും അഭിരാമി സുരേഷ് കൂട്ടിച്ചേര്‍ത്തു.

‘കള്ളക്കണ്ണീരുകളുടെയും നുണകളുടെയും രോധനങ്ങളുടെയും പകൽമാന്യതയുടെയും ഈ ലോകത്തിനോട് പോരാടാൻ എളുപ്പമല്ല കൂട്ടരേ. പക്ഷെ ചങ്കു പിടഞ്ഞു നിങ്ങളുടെ ‘അമ്മ കരയുമ്പോളും കാണണം ഈ പക്ഷം ചേരൽ ഒക്കെ. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും.
സത്യം സ്വർണപത്രമിട്ടു മൂടിയാലും പുറത്തു വരും. കണ്ണുനീരൊഴുക്കി എന്നത് മാനുഷികം മാത്രം ആണ്. പക്ഷെ… അത് കള്ളക്കണ്ണീരാണോ എന്ന് കൂടെ ഉറപ്പു വരുത്തണം. അല്ലെങ്കിൽ നാളെ വേദനിക്കും’, അഭിരാമി കുറിച്ചു.

ഇതിന് താഴെ അഭിരാമിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. അഭിരാമിയ്ക്കും അമൃതയ്ക്കും പിന്തുണ വാദ്ഗാനം ചെയ്താണ് ചിലര്‍ ഇതിന് താഴെ പ്രതികരിക്കുന്നത്. എന്നാല്‍ കുടുംബപ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കേണ്ടതുണ്ടോ എന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്. ഇതാദ്യമായല്ല ബാല-അമൃത സുരേഷ് പ്രശ്‌നം വലിയ ചര്‍ച്ചയാകുന്നത്. കുഞ്ഞിനെ തന്നെ കാണിക്കുക പോലും ചെയ്യുന്നില്ല എന്നാണ് ബാല ഉന്നയിക്കുന്ന പരാതി. എന്നാല്‍ ചില നിയമപ്രശ്‌നങ്ങള്‍ ഉണ്ട് എന്നും അതിനാലാണ് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പരസ്യമാക്കാത്തത് എന്നുമാണ് അഭിരാമിയും അമൃതയും പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related