21
March, 2026

A News 365Times Venture

21
Saturday
March, 2026

A News 365Times Venture

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു

Date:


ലോസ് ആഞ്ജലീസ്: ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും(51) അദ്ദേഹത്തിൻ്റെ രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്ഓഫിന് തൊട്ടുപിന്നാലെ കരീബിയൻ കടലിൽ പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

വിമാനത്തിന്റെ പെെലറ്റ് റോബർട്ട് ഷാസും അപകടത്തിൽ മരിച്ചതായാണ് വിവരം. അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു ക്രിസ്റ്റ്യൻ ഒലിവറും കുടുംബവും. ഒലിവറിന്റെ ഒപ്പം മക്കളായ മെഡിറ്റ (10) , അനിക് (12) എന്നിവരും വ്യാഴാഴ്ച നടന്ന അപകടത്തിൽ മരണപ്പെട്ടു. അപകടം നടന്നയുടനെ മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും സ്ഥലത്ത് എത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന ആരുടേയും ജീവൻ രക്ഷിക്കാനായില്ല.

അറുപതിലേറെ സിനിമകളിലും ടിവി ഷോകളിലും ക്രിസ്റ്റ്യൻ ഒലിവർ വേഷമിട്ടിട്ടുണ്ട്. 2006-ൽ പുറത്തിറങ്ങിയ ‘ദി ഗുഡ് ജർമൻ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്. 2008-ൽ പുറത്തിറങ്ങിയ ആക്‌ഷൻ – കോമഡി ചിത്രമായ ‘സ്പീഡ് റേസറി’ലൂടെയാണ് താരം കൂടുതൽ ശ്രദ്ധനേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related