26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

തിരുവനന്തപുരം-ക്വാലാലംപൂർ സർവീസിന് തുടക്കമിട്ട് എയർ ഏഷ്യ ബെർഹാദ്

Date:


തലസ്ഥാന നഗരിയിൽ നിന്നും പുതിയ സർവീസിന് തുടക്കമിട്ട് പ്രമുഖ വിമാന കമ്പനിയായ എയർ ഏഷ്യ ബെർഹാദ്. തിരുവനന്തപുരത്തെയും മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിനെയും ബന്ധിപ്പിച്ചുളള തിരുവനന്തപുരം-ക്വാലാലംപൂർ സർവീസിനാണ് തുടക്കമിട്ടത്. ഇന്ത്യൻ വ്യോമയാന സെക്രട്ടറി ബിജു പ്രഭാകർ ആദ്യ സർവീസ് ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ നാല് ദിവസമാണ് സർവീസ് ഉണ്ടായിരിക്കുക.

ചൊവ്വ, വ്യാഴം, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് സർവീസ് നടത്തുക. രാത്രി 11:50-ന് തിരുവനന്തപുരത്തെത്തുന്ന വിമാനം പുലർച്ചെ 12:25-ന് ക്വാലാലംപൂരിലേക്ക് പോകുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിൽ നിന്ന് മറ്റ് ഏഷ്യൻ നഗരങ്ങളിലേക്ക് സർവീസ് വ്യാപിക്കുന്നതിന്റെ തുടക്കം കൂടിയാണിത്. ഓസ്ട്രേലിയ, തായ്‌ലൻഡ്, സിംഗപ്പൂർ, ഇന്തോനേഷ്യ ഉൾപ്പെടെ 100-ലധികം രാജ്യങ്ങളിലേക്ക് ഉടൻ സർവീസ് നടത്തുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യുദ്ധം അവസാനിപ്പിക്കാന്‍ അഞ്ച് നിബന്ധനകള്‍; യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ട്രംപ് ആയിരിക്കില്ല: ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദേശം...