21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

പേരാമ്പ്ര അനു കൊലക്കേസ്: പ്രതി മുജീബ് റഹ്മാനുമായി പോലീസ് ഇന്നും തെളിവെടുപ്പ് തുടരും, ആദ്യമെത്തുക കൊണ്ടോട്ടിയിൽ

Date:


കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിൽ പ്രതി മുജീബ് റഹ്മാനുമായി പോലീസ് ഇന്നും തെളിവെടുപ്പ് തുടരും. കൊണ്ടോട്ടിയിലാണ് ഇന്നത്തെ ആദ്യ തെളിവെടുപ്പ് നടക്കുക. മോഷ്ടിച്ച സ്വർണം കൊണ്ടോട്ടിയിൽ വച്ചാണ് കൈമാറിയത്. ഇന്നലെ മട്ടന്നൂരിൽ ബൈക്ക് മോഷ്ടിച്ച സ്ഥലത്ത് വെച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അതേസമയം, ജനരോഷം കണക്കിലെടുത്ത് കൃത്യം നടത്തിയ വാളൂരിലെ തെളിവെടുപ്പിന്റെ സമയം പിന്നീട് തീരുമാനിക്കുന്നതാണ്. നാല് ദിവസത്തെ കസ്റ്റഡിയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

നാല് ദിവസത്തെ കസ്റ്റഡിയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇതിനുള്ളിൽ മുഴുവൻ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തുന്നതാണ്. അനുവിനെ കൊലപ്പെടുത്തിയ വാളൂരിന് അടുത്തുള്ള മറ്റ് രണ്ട് സ്ഥലങ്ങളിൽ കൂടി പ്രതിയെത്തിയതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഒരു സ്ത്രീ ഇതുമായി ബന്ധപ്പെട്ട വിവരം പോലീസിന് കൈമാറി. മുജീബിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മട്ടന്നൂരിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ പ്രതി പുലർച്ചെ 3.30-ഓടെയാണ് പുറപ്പെട്ടത്. രാവിലെ 9.30-ഓടെയാണ് വാളൂരിൽ എത്തിയത്. ഇതിനിടെയുള്ള 6 മണിക്കൂർ സമയം പ്രതി എവിടെയൊക്കെ പോയി എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടയിലുള്ള സ്റ്റേഷനുകളിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എനിക്ക് തെറ്റുപറ്റി, ക്ഷമിക്കണം; ഗസയിലെ സ്ഥിതി ദുരന്തപൂര്‍ണം, ന്യായീകരിക്കാനാകില്ല: ഒടുവില്‍ പ്രതികരിച്ച് എഡ്. ഷീരന്‍

വാഷിങ്ടണ്‍: ഗസയിലെ സാഹചര്യം ദുരന്തപൂര്‍ണവും ന്യായീകരിക്കാനാകാത്തതുമാണെന്ന് ബ്രിട്ടീഷ് പോപ് ഗായകന്‍ എഡ്...

പാര്‍ട്ടിയുടെ പേര് റീല്‍സ് വെട്രി കഴകം എന്നാക്കണം; വിജയ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത്: എം.കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ നേതാവ് എം.കെ...