21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചുകടന്ന് പിഞ്ചുമക്കളെ കഴുത്തറുത്തുകൊന്നു: പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Date:


ലക്നൗ: അയൽവാസിയുടെ രണ്ടു മക്കളെ കൊലപ്പെടുത്തിയയാളെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഉത്തർപ്രദേശിലെ ബദൗണിലാണ് സംഭവം. ബാർബർ ഷോപ്പ് നടത്തിയിരുന്ന സാജിദ് എന്നയാളെയാണ് പൊലീസ് വധിച്ചത്. ഇയാളുടെ സുഹൃത്തായ വിനോദ് എന്നയാളുടെ രണ്ട് മക്കളെയും ഇയാൾ വിനോദിന്റെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആയുഷ് (13), അഹാൻ (7) എന്നിവരാണ് കൊല്ലപ്പെട്ടത്.

ബാബ കോളനിയിലാണ് കൊല്ലപ്പെട്ട കുട്ടികളുടെ വീട്. ഇവിടെ ബാർബർ ഷോപ്പ് നടത്തിയിരുന്ന സാജിദ് കുട്ടികളുടെ അച്ഛനായ വിനോദിന്റെ സുഹൃത്തായിരുന്നു. ചൊവ്വാഴ്‌ച വൈകിട്ട് വിനോ​ദിന്റെ വീട്ടിലെത്തിയ സാജിദ് വീട്ടുകാരോട് ചായ ചോദിച്ചു. വീട്ടുകാർ പുറത്തിറങ്ങിയതോടെ ഇയാൾ ടെറസിലെത്തി വിനോദിന്റെ മക്കളെ കൊലപ്പെടുത്തുകയായിരുന്നു.

രണ്ട് കുട്ടികളേയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തെ തുടർന്ന് നഗരത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചെങ്കിലും ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ, രക്ഷപ്പെടുന്നതിനിടെ പൊലീസിനെ ആക്രമിച്ച കൊലപാതകിയെ ഏറ്റുമുട്ടലിൽ വെടിവച്ചു കൊന്നതായി പൊലീസ് പറഞ്ഞു. കുട്ടികളുടെ പിതാവുമായുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രദേശത്ത് സമാധാനം നിലനിർത്തണമെന്ന് ബുദൗൺ ജില്ലാ മജിസ്‌ട്രേറ്റ് മനോജ് കുമാർ ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എനിക്ക് തെറ്റുപറ്റി, ക്ഷമിക്കണം; ഗസയിലെ സ്ഥിതി ദുരന്തപൂര്‍ണം, ന്യായീകരിക്കാനാകില്ല: ഒടുവില്‍ പ്രതികരിച്ച് എഡ്. ഷീരന്‍

വാഷിങ്ടണ്‍: ഗസയിലെ സാഹചര്യം ദുരന്തപൂര്‍ണവും ന്യായീകരിക്കാനാകാത്തതുമാണെന്ന് ബ്രിട്ടീഷ് പോപ് ഗായകന്‍ എഡ്...

പാര്‍ട്ടിയുടെ പേര് റീല്‍സ് വെട്രി കഴകം എന്നാക്കണം; വിജയ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത്: എം.കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ നേതാവ് എം.കെ...