7
July, 2026

A News 365Times Venture

7
Tuesday
July, 2026

A News 365Times Venture

വെബ്‌സൈറ്റുകൾക്ക് വിൽക്കാനായി കൗമാരക്കാരനെ കൊലപ്പെടുത്തി അവയവങ്ങൾ നീക്കം ചെയ്യുന്ന വീഡിയോ പകർത്തി, പ്രതി അറസ്റ്റിൽ

Date:


കുവൈത്ത് സിറ്റി: കൗമാരക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുവൈറ്റിൽ നിന്നും അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യൻ പൗരനാണ് അറസ്റ്റിലായിട്ടുള്ളത്. കൗമാരക്കാരനെ കൊലപ്പെടുത്തുകയും അവയവങ്ങൾ നീക്കം ചെയ്യുകയും ചെയ്ത കേസിലാണ് അറസ്റ്റ്.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഈജിപ്തിൽ ക്രൂരമായ കൊലപാതകം നടന്നത്. ഒരു കൗമാരക്കാരനെ കൊലപ്പെടുത്തുകയും ശരീരത്തിൽ നിന്ന് അവയവങ്ങൾ നീക്കം ചെയ്യുകയുമായിരുന്നു. ഈജിപ്ഷ്യൻ, കുവൈത്തി സുരക്ഷാ അധികൃതരുടെ സംയുക്ത ശ്രമത്തിലാണ് ഇയാള്‍ പിടിയിലായത്.

കുവൈത്തിൽ താമസിക്കുന്ന മറ്റൊരു ഈജിപ്ഷ്യൻ യുവാവിന്‍റെ നിർദ്ദേശപ്രകാരമാണ് കുറ്റകൃത്യം നടത്തിയതെന്ന് ഒരു പ്രതിയെ പിടികൂടിയതോടെ ഈജിപ്ഷ്യൻ സുരക്ഷാ അധികൃതര്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് പുറമേ, ഇതിന്‍റെ വീഡിയോയും ചിത്രീകരിച്ചിരുന്നു. ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന ചില വെബ്‌സൈറ്റുകൾക്ക് വൻ തുകയ്ക്ക് വീഡിയോ വിൽക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

കുവൈത്തിൽ താമസിക്കുന്ന ഈജിപ്ഷ്യൻ നൽകിയ നിർദ്ദേശപ്രകാരമാണ് കൊലപാതകത്തിന്‍റെ വീഡിയോയും എടുത്തത്. കുവൈത്തി സുരക്ഷാ അധികൃതരുമായി സഹകരിച്ച് പ്രതിയെയും പിതാവിനെയും ഈജിപ്ഷ്യൻ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ അന്വേഷണത്തിന്‍റെ ഭാഗമായി ഇവരെ കുവൈത്തിൽ നിന്ന് ഈജിപ്തിലേക്ക് നാടുകടത്തുകയും ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related