6
April, 2026

A News 365Times Venture

6
Monday
April, 2026

A News 365Times Venture

ആളുകളെ കുത്തിനിറച്ചെത്തിയ ബോട്ടില്‍ തിക്കും തിരക്കും, 2 വയസുകാരനടക്കം 4 പേര്‍ മരിച്ചു

Date:



പാരീസ്: ഇംഗ്ലീഷ് ചാനല്‍ മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ നാല് അനധികൃത അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. രണ്ട് വയസ് പ്രായമുള്ള ആണ്‍കുഞ്ഞ് അടക്കം നാല് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് ഫ്രെഞ്ച് അധികൃതര്‍ വിശദമാക്കുന്നത്. എന്‍ജിന്‍ തകരാറിലായ രണ്ട് ബോട്ടുകളില്‍ തിക്കിലും തിരക്കിലും പെട്ട് ഒപ്പമുണ്ടായിരുന്നവരില്‍ നിന്ന് ചവിട്ടേറ്റ് അബോധാവസ്ഥയിലാണ് ഇവരെ കണ്ടെത്തിയതെന്നാണ് ഫ്രെഞ്ച് അധികൃതര്‍ വിശദമാക്കുന്നത്.

Read Also: ‘എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !’ പി വി അൻവറിന് പരോക്ഷ മറുപടിയുമായി പി എം മനോജ്

അതീവ ദാരുണമായ സംഭവമെന്നും ഒപ്പമുണ്ടായിരുന്നവരുടെ കാലുകളില്‍ ഇവരുടെ രക്തം പറ്റിയ നിലയിലുമാണ് ഉണ്ടായിരുന്നതെന്നാണ് ഫ്രാന്‍സ് മന്ത്രി ബ്രൂണോ റിറ്റാലിയോ പ്രതികരിച്ചത്. പരിക്കേറ്റ രണ്ട് വയസുകാന്‍ ഉള്‍പ്പെടെ 15 പേരെ ഫ്രെഞ്ച് രക്ഷാ സേനയാണ് സമുദ്രത്തില്‍ നിന്ന് പുറത്ത് എത്തിച്ചത്. ബോട്ടില്‍ കാലില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ആളെ രക്ഷാ സേന എയര്‍ ലിഫ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ത്രിഭാഷാ നയത്തെ അനുകൂലിച്ച് തമിഴ്‌നാട്ടില്‍ വന്ന് വോട്ട് ചോദിക്കാന്‍ ധൈര്യമുണ്ടോ; മോദിയെയും അമിത് ഷായെയും വെല്ലുവിളിച്ച് സ്റ്റാലിന്‍

തെങ്കാശി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിഭാഷ നയത്തെ (ത്രീ ലാംഗ്വേജ് പോളിസി)...