30
May, 2026

A News 365Times Venture

30
Saturday
May, 2026

A News 365Times Venture

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; വിരമിക്കാന്‍ രണ്ട് ദിവസം ബാക്കിനില്‍ക്കെ സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

Date:

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; വിരമിക്കാന്‍ രണ്ട് ദിവസം ബാക്കിനില്‍ക്കെ സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.

ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ജവാദ് സുബൈറിനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ അധ്യാപകനെതിരെ നേരത്തെ കേസെടുത്തിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

മെയ് 31ന് സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ വെറും രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഇദ്ദേഹത്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

മുഖ്യമന്ത്രിയുടെ ചിത്രവും പോസ്റ്ററുകളും ഉപയോഗിച്ച് പരിഹാസരൂപേണ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചുവെന്ന പരാതിക്ക് പിന്നാലെയാണ് നടപടി.

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തികളെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്നത് ചട്ടലംഘനമാണെന്നും, ഇത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ രാഷ്ട്രീയ ധ്രുവീകരണത്തിന് കാരണമാകുമെന്നും വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തി.

സമാനമായ രീതിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന് നെടുങ്കണ്ടം സബ് ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ എസ്. സുനില്‍കുമാറിനെയും നേരത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

Content Highlight: School principal suspended for Facebook post against CM, two days before retirement




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പൂച്ചയുടെ നഗ്‌നശരീരം തന്റെ നഗ്‌നതയാക്കി മാറ്റുന്നു; അധ്യാപകന്റെ സസ്പെന്‍ഷനില്‍ വി.ഡി സതീശന്‍ തെറ്റിദ്ധരിപ്പിക്കുന്നെന്ന് വിമര്‍ശനം

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ പോസ്റ്റിന്റെ പേരില്‍ വിരമിക്കാന്‍ രണ്ടു ദിവസം മാത്രം...